|    Dec 11 Sun, 2016 3:28 pm
FLASH NEWS

ഷൂട്ടിങ് ദുരന്തം: നടന്റെ മൃതദേഹം പുറത്തെടുത്തു

Published : 10th November 2016 | Posted By: SMR

ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ തടാകത്തില്‍ മുങ്ങിമരിച്ച രണ്ടു കന്നഡ നടന്‍മാരില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ഉദയിന്റെ മൃതദേഹമാണ് ദേശീയ ദുരന്തനിവാരണ സേന ടിപ്പു ഗോണ്ടനഹള്ളി തടാകത്തില്‍നിന്ന് കണ്ടെടുത്തത്. മറ്റൊരു നടനായ അനിലിന്റെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. സിനിമാ ചിത്രീകരണത്തിനായി ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ രണ്ടു നടന്‍മാരും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇവരോടൊപ്പം ചാടിയ കന്നഡതാരം ദുനിയ വിജയ് രക്ഷപ്പെട്ടു. ഉദയിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. മസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങിനിടെ തിങ്കളാഴ്ചയായിരുന്നു അപകടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക