|    Dec 9 Fri, 2016 3:09 pm
FLASH NEWS

ഷീന ബോറ വധക്കേസ്; പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷ തള്ളി

Published : 17th November 2016 | Posted By: SMR

മുംബൈ: ഷീന ബോറ വധക്കേസില്‍ മുന്‍ മാധ്യമരാജാവായ പീറ്റര്‍ മുഖര്‍ജി സമര്‍പ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ഭാര്യ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവിലുള്ള മകളായ ഷീന ബോറ 2012ല്‍ കൊല്ലപ്പെട്ട കേസിലാണ് പീറ്റര്‍ മുഖര്‍ജി അറസ്റ്റിലാവുന്നത്. സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് പീറ്റര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് സിബിഐ പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്യുന്നത്. ഷീന ബോറയെ കൊലപ്പെടുത്താന്‍ താനും ഇന്ദ്രാണിയും പദ്ധതി ആസൂത്രണം ചെയ്‌തെന്ന സിബിഐ ആരോപണം ജാമ്യാപേക്ഷയില്‍ നിഷേധിച്ചിരുന്നു. പീറ്ററുടെ മുന്‍ ഭാര്യയിലുള്ള മകനായ രാഹുല്‍ മുഖര്‍ജിയുമായി ഷീന ബോറയ്ക്കുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ ആരോപണം. എന്നാല്‍, ഷീനയോട് പീറ്ററിന് യാതൊരു വിദ്വേഷവും ഉണ്ടായിരുന്നില്ലെന്നും ഇന്ദ്രാണി പീറ്ററിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പീറ്ററിന്റെ അഭിഭാഷകന്‍ ആബാദ് പോണ്ട കോടതിയില്‍ വാദിച്ചു. ജോലിയില്ലാത്ത സമയത്ത് വിവാഹിതരാവാതെ ഇരുവരും ഒരുമിച്ചു ജീവിക്കുന്നതില്‍ മാത്രമായിരുന്നു പീറ്ററിന് എതിര്‍പ്പ്. പിന്നീട് ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയതായി അറിഞ്ഞപ്പോള്‍ അനുഗ്രഹിക്കുന്നതായി രാഹുലിന് പീറ്റര്‍ സന്ദേശമയച്ചു. ഷീന കൊല്ലപ്പെട്ടതിനുശേഷവും 2013 വരെ, അവള്‍ ജീവിച്ചിരിക്കുന്നതായും വിദേശത്തേക്ക് പോയതായും ഇന്ദ്രാണി തെറ്റിദ്ധരിപ്പിച്ചു. പോണ്ട പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day