|    Dec 4 Sun, 2016 5:18 am
FLASH NEWS

ഷാര്‍ജ പുസ്തകമേളയില്‍ കൂടുതല്‍ ഇന്ത്യന്‍ പ്രമുഖരും

Published : 29th October 2016 | Posted By: mi.ptk

dc-books

ഷാര്‍ജ: ഈ വര്‍ഷത്തെ 32 മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സാഹിത്യം, സിനിമ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകും. നവംമ്പര്‍ 2 മുതല്‍ 12 വരെ നടക്കുന്ന പുസ്തക മേളയില്‍ നിന്നും ഇന്ത്യയില്‍ നിന്ന് മാത്രം 140 പ്രസാധകരാണ് പങ്കെടുക്കുന്നത്.

ജാവേദ് അക്തര്‍,കൈലാഷ് സത്യാര്‍ഥി , ചേതന്‍ ഭഗത് ,ശശി തരൂര്‍, കനിഷ്‌ക് തരൂര്‍, എം .ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി, കെ. പി.രാമനുണ്ണി, എം.മുകുന്ദന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, മുസാഫര്‍ അഹമ്മദ്, ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, പി. എന്‍ ഗോപീകൃഷ്ണന്‍, ഞെരളത് ഹരിഗോവിന്ദന്‍, എസ്.ഗോപാലകൃഷ്ണന്‍, ഗോപി കല്ലായി, മുകേഷ്, ലാല്‍ ജോസ്, ഉണ്ണി.ആര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, ശില്പ ഷെട്ടി, മരിയ ഗൊരേറ്റി, അല്‍ഫോന്‍സ് കണ്ണന്താനം, ഡോ. ലക്ഷ്മി നായര്‍, ഷെഫ് പ്രദീപ് തുടങ്ങിയ  പ്രമുഖരാണ് ഇന്ത്യയില്‍ നിന്നും മേളയിലെത്തുക.

നവംബര്‍ 3നു വൈകിട്ട് 8 മുതല്‍ 9 വരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ സദസ്സുമായി സംവദിക്കും. 8 .30  മുതല്‍  10  വരെ   നടക്കുന്ന പരിപാടിയില്‍ ബെന്യാമിനും മുസാഫര്‍ അഹമ്മദും  പങ്കെടുക്കും.8 .15  മുതല്‍ 9  വരെ ഡോ . ലക്ഷ്മി നായര്‍ നയിക്കുന്ന കുക്കറി ഷോ ഉണ്ടാകും.നവംബര്‍ 4  വെള്ളിയാഴ്ച വൈകിട്ട് 5  മുതല്‍ 6  വരെ എസ് . ഗോപാലകൃഷ്ണന്‍ സദസ്സിനെ അഭിസംബോധന ചെയ്യും.വൈകിട്ട് 6 മുതല്‍ 7 വരെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിനെക്കുറിച്  സുഭാഷ് ചന്ദ്രന്‍ സംസാരിക്കും.കൂടാതെ 6  മുതല്‍ 8  വരെ ഉസ്താദ് റേഈസ്  ഖാനും , ഉസ്താദ് ഹാഫിസ് ഖാനും പങ്കെടുക്കുന്ന ജുഗല്‍ ബന്ദി  ഉണ്ടാകും.8  മുതല്‍ 8 .30  വരെ നടക്കുന്ന കാവ്യസന്ധയില്‍ ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍,പി. എന്‍ .ഗോപീകൃഷ്ണന്‍ , ഞെരളത്  ഹരിഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കും.8 മുതല്‍ 9.30 വരെ ഷെഫ് പ്രദീപ് ഒരുക്കുന്ന കുക്കറി ഷോ നടക്കും.

നവംബര്‍ 5  ശനിയാഴ്ച വൈകിട്ട് 6  മുതല്‍  7 വരെ ഗോപി കല്ലായില്‍ സംസാരിക്കും. ആധുനിക മലയാള സാഹിത്യത്തിന്റെ കുലപതി എം. ടി. വാസുദേവന്‍ നായരും , കെ . പി . രാമനുണ്ണിയും പങ്കെടുക്കുന്ന മുഖാമുഖം വൈകിട്ട് 6  മുതല്‍  7 .30 വരെ നടക്കും.
7 .30 മുതല്‍ 8 .30 വരെ നടക്കുന്ന കനിഷ്‌ക് തരൂരിന്റെ ‘  പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ശശി തരൂരും, കനിഷ്‌ക് തരൂരും പങ്കെടുക്കും.ചേതന്‍ ഭഗതിന്റെ പുസ്തകത്തിന്റെ  അന്താരാഷ്ട്ര പ്രകാശനം വൈകിട്ട് 8 .30  മുതല്‍ 9 .30  വരെ നടക്കും.

നവംബര്‍ 8  ചൊവ്വാഴ്ച  വൈകിട്ട് 8 .30  മുതല്‍ 10 വരെ നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥിയുമായി മുഖാമുഖം. സ്വന്തം ജീവചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥത്തെ കുറിച്ച്്് ശത്രുഘ്‌നന്‍ സിന്‍ഹയും , ഭാരതി . എസ് . പ്രധാനും സംസാരിക്കുന്നു. നവംബര്‍  9  ബുധനാഴ്ച വൈകിട്ട് 8 മുതല്‍ 9 .30 വരെ.നവംബര്‍ 10  വ്യാഴാഴ്ച  വൈകിട്ട് 8 മുതല്‍ 9 .30 വരെ നടി  ശില്പ ഷെട്ടി തന്റെ പുസ്തകത്തെക്കുറിച്ചു സംസാരിക്കും. നവംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 7 വരെ മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദനുമായി മുഖാമുഖം.8 മണിക്ക് മലയാളത്തിന്റെ പ്രിയ നടന്‍  മമ്മൂട്ടി പങ്കെടുക്കുന്ന പരിപാടി അരങ്ങേറും ചലച്ചിത്ര പ്രതിഭകളായ മുകേഷ്, ലാല്‍ ജോസ്, ആര്‍.ഉണ്ണി എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച 8 മുതല്‍ 9.30 വരെ .പ്രമുഖ ടെലിവിഷന്‍ അവതാരക മരിയ ഗൊരേറ്റി അവതരിപ്പിക്കുന്ന കുക്കറി ഷോ 8 മണി  മുതല്‍ 8 .45  വരെ നടക്കും.നവംബര്‍ 12 ശനിയാഴ്ച  വൈകിട്ട് 8 മുതല്‍ 9 .30 വരെ അല്‍ഫോന്‍സ് കണ്ണന്താനവുമായി മുഖാമുഖവും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഷാര്‍ജ പുസ്തക മേളയുടെ എക്‌സിക്യൂട്ടിവ് മോഹന്‍ കുമാര്‍, ഡി.സി. ബുക്ക്‌സ് സി.ഇ.ഒ. ഡി.സി. രവി എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day