|    Dec 11 Sun, 2016 7:14 pm
FLASH NEWS

ഷാര്‍ജയിലെ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഇരകള്‍

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: ഷാര്‍ജയില്‍ മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ട് പലരില്‍നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത താമരശ്ശേരി വള്ളിക്കെട്ടുമ്മല്‍ ഷാനവാസിനെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഈര്‍ജിതമാക്കണമെന്നും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ വഴിയൊരുക്കണമെന്നും  തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 20 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഷാനവാസ് നടത്തിയത്. 2 കോടി 72 ലക്ഷം രൂപ നഷ്ടമായ ശ്രീകണ്ഠപുരം സ്വദേശി ഷൈന്‍ മാത്യു, 1 കോടി 61 ലക്ഷം നഷ്ടമായ മല്ല്യപള്ളി സ്വദേശി സജീര്‍, 60 ലക്ഷം നഷ്ടമായ ചൊക്ലി സ്വദേശി അസ്‌ലം, 1 കോടി 20 ലക്ഷം നഷ്ടമായ കല്യാശേരി സ്വദേശി അനസ്, 90 ലക്ഷം നഷ്ടമായ മംഗലാപുരം സ്വദേശി അഷ്‌റഫ് തുടങ്ങിയവരാണ് വഞ്ചിതരായത്.  മൊബൈല്‍ കൂപ്പണുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്ന മലയാളികളില്‍നിന്ന് ചെക്കും പണവും വാങ്ങി കമ്പനിയില്‍ അടക്കാതെയായിരുന്നു തട്ടിപ്പ്. വില്‍പ്പനക്കാര്‍ നല്‍കുന്ന ഗ്യാരണ്ടി ചെക്ക് പണമില്ലാതെ മടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. എന്നാല്‍ 2016 മാര്‍ച്ച് 19ന് പ്രതികളായ ഷാനവാസും ബന്ധുക്കളും നാട്ടിലേക്ക് കടന്നു. തട്ടിപ്പിനിരയായവര്‍ നാട്ടിലെത്തി താമരശ്ശേരി പോലിസില്‍ കേസ് നല്‍കിയിരുന്നു. സ്ഥലം എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പണം നല്‍കാമെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.അന്വേഷിച്ചു ചെന്നപ്പോള്‍ ഷാനവാസും കുടുംബവും രക്ഷപെട്ടതായാണു അറിയുന്നത്. പലയിടങ്ങളില്‍ നിന്നും കടം വാങ്ങിയും മറ്റുമാണ് ഇവര്‍ മൊബൈല്‍ കമ്പനികള്‍ക്ക് പണം നല്‍കിയിട്ടുള്ളത്. തട്ടിപ്പുകാര്‍ക്ക് പുറമേനിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും  ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലിസ് ശക്തമായി ഇടപെടണമെന്നും ഇവര്‍ പറഞ്ഞു. ബഷീര്‍, ഷൈന്‍ മാത്യു, സജീര്‍, അസ്‌ലം, അനസ്, അഷ്‌റഫ്  വാര്‍ത്താസമ്മേളനത്തി ല്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക