|    Dec 4 Sun, 2016 11:49 pm
FLASH NEWS

ഷാര്‍ജയിലെ വനിതാ വ്യാപാര സമിതി ചെയര്‍പേഴ്സണ്‍ തീപിടുത്തത്തില്‍ മരിച്ചു

Published : 23rd October 2016 | Posted By: mi.ptk

amira-bin-kharam

ഷാര്‍ജ:  ഇന്നലെ ഷാര്‍ജയിലുണ്ടായ തീപിടുത്തത്തില്‍ ഷാര്‍ജ വുമന്‍ ബിസിനസ്സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണും പ്രമുഖ കുടുംബാഗവുമായ അമീറ ബിന്‍ ഖറം (38) മരിച്ചു. അപകടത്തില്‍ ഇവരുടെ മാതാവ് ബദ്‌റിയയും സഹോദരി സമയും മരണപ്പെട്ടിട്ടുണ്ട്. സഹോദരന്‍ ഖാലിദിനെ പരിക്കുകളോടെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അല്‍ ഖാദിസിയയില്‍ ഇവര്‍ താമസിക്കുന്ന വില്ലയിലുണ്ടായ തീ പിടുത്തത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീളും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണല്‍ സാമി അല്‍ നഖ്ബി അറിയിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടേയും പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന സമൂഹിക പ്രവര്‍ത്തകയുമായിരുന്നു അമീറ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 182 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day