|    Dec 4 Sun, 2016 9:44 pm
FLASH NEWS

ഷവര്‍മ നിര്‍മിക്കാനായി അമോണിയ ഇട്ട് സൂക്ഷിച്ച അറവ് മാലിന്യം പിടികൂടി

Published : 29th October 2016 | Posted By: SMR

വാണിമേല്‍: ഷവര്‍മ്മ നിര്‍മിക്കണമെന്ന ഉദ്ദേശത്തോടെ രഹസ്യമായി അമോണിയ ഇട്ട് സൂക്ഷിച്ചിരുന്ന അറവ് മാലിന്യം പിടികൂടി. നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് ഉരുട്ടി മലയിലെ ആളൊഴിഞ്ഞ പറമ്പില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച രണ്ടു കിലോഗ്രാമോളം വരുന്ന മാംസാവശിഷ്ടങ്ങളാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇതിനായി പണിത ഷെഡില്‍ പണിയെടുക്കുന്ന രണ്ടു ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. നാദാപുരം മേഖലയിലെ വാണിമേല്‍, വളയം, നാദാപുരം, കല്ലാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ഷവര്‍മ്മക്കാവശ്യമായ ഇറച്ചി വിതരണം ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ച മാംസാവശിഷ്ടങ്ങള്‍ ഇവിടെ അമോണിയയും ഉപ്പും ചേര്‍ത്ത് സൂക്ഷിച്ചിരുന്നത്. ദിവസങ്ങളായി ദുര്‍ഗന്ധം അനുഭവപ്പെടുന്നതിനാല്‍ പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ്  മാംസാവശിഷ്ടങ്ങള്‍ സൂക്ഷിച്ചത് കണ്ടെത്തിയത്. കുറ്റിയാടിയില്‍ നിന്നും പോലിസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day