|    Dec 10 Sat, 2016 10:27 am

ഷര്‍ബാത് ഗുലയെ പാകിസ്താന്‍ വിട്ടയക്കും

Published : 31st October 2016 | Posted By: mi.ptk

sharbath-gulla-old-new

ഇസ്ലാമാബാദ്:നാഷനല്‍ ജിയോഗ്രഫിക് മാഗസിന്റെ കവര്‍ ചിത്രത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പച്ചക്കണ്ണുകാരി ഷര്‍ബാത് ഗുലയെ പാകിസ്താന്‍ വിട്ടയക്കും. അനധികൃത രേഖകളുണ്ടാക്കി പാകിസ്താനില്‍ താമസിച്ചു എന്ന കുറ്റത്തിനാണ് ഷര്‍ബാത് ഗുലയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പെഷവാറിലെ വസതിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഷര്‍ബാതിനെ ഉടന്‍ വിട്ടയക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അറിയിച്ചു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഷര്‍ബത്തിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കുറ്റക്കാര്‍. അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ സോവിയറ്റ് അധിനിവേശക്കാലത്ത് പാകിസ്താനിലേക്ക് കുടിയേറിയതായിരുന്നു ഷര്‍ബാത്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ അഭയാര്‍ഥി ക്യാംപില്‍ സ്റ്റീവ് മക്കുറി എന്ന ഫോട്ടോഗ്രാഫറാണ് ഷര്‍ബതിന്റെ തീക്ഷ്ണമായ നോട്ടം പകര്‍ത്തിയത്. 1984ല്‍ ചിത്രം പകര്‍ത്തുമ്പോള്‍ 12 വയസ്സായിരുന്നു ഷര്‍ബതിന്. മാഗസിനുകളുടെ ചരിത്രത്തില്‍തന്നെ ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.
അനധികൃത രേഖകള്‍ ഉപയോഗിച്ച് ഷര്‍ബത് പാകിസ്താനില്‍ താമസിച്ചുവരുകയായിരുന്നെന്നും അവരുടെ പക്കല്‍നിന്നും പാക്ക്, അഫ്ഗാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതായും എഫ്‌ഐഎ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day