|    Dec 5 Mon, 2016 3:50 am

ഷര്‍ബത് ബീബിയെ പാകിസ്താന്‍ നാടുകടത്തി

Published : 11th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: നാഷനല്‍ ജിയോഗ്രഫിക് മാഗസിന്റെ മുഖചിത്രത്തിലൂടെ ലോകപ്രസിദ്ധയായ പച്ചക്കണ്ണുകാരി ഷര്‍ബത് ബീബിയെ പാകിസ്താന്‍ നാടുകടത്തി. വ്യാജതിരിച്ചറിയല്‍ രേഖയുണ്ടാക്കിയെന്ന പേരില്‍ പെഷാവറില്‍ അറസ്റ്റിലായ അഫ്ഗാന്‍ സ്വദേശി ബീബിയെ നാടുകടത്തില്ലെന്നാണു നേരത്തെ പാകിസ്താന്‍ അറിയിച്ചിരുന്നത്. 15 ദിവസത്തെ തടവിനുശേഷമാണ് നാലു കുഞ്ഞുങ്ങള്‍ക്കൊപ്പം ബീബിയെ പാകിസ്താന്‍ അഫ്ഗാന് കൈമാറിയത്. തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ബീബി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശകാലത്താണ് ബീബി പാകിസ്താനിലേക്കു കുടിയേറിയത്. ബീബി ഉള്‍പ്പെടെ 10 ലക്ഷത്തോളം പേരാണ് അന്ന് ഇറാനിലും പാകിസ്താനിലുമായി അഭയം പ്രാപിച്ചത്. 1984ല്‍ പാകിസ്താനിലെ അഭയാര്‍ഥി ക്യാംപില്‍വച്ചാണ് ബീബിയുടെ തീവ്രനോട്ടം സ്റ്റീവ് മക്കുറി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day