|    Dec 7 Wed, 2016 1:23 am
FLASH NEWS

ഷര്‍ബത് ബീബിക്ക് ജാമ്യം നിഷേധിച്ചു

Published : 3rd November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: നാഷനല്‍ ജിയോഗ്രാഫിക് മാഗസിന്റെ കവര്‍ ഫോട്ടോയായതിന്റെ പേരില്‍ പ്രശസ്തയായ അഫ്ഗാന്‍ സ്വദേശിയായ പച്ചക്കണ്ണുകാരി ഷര്‍ബത് ബീബി സമര്‍പ്പിച്ച ജാമ്യാപേക്ഷ പാക് കോടതി തള്ളി. അനധികൃത രേഖകളുണ്ടാക്കി രാജ്യത്തു താമസിച്ചു എന്ന പേരില്‍ ഒരാഴ്ച മുമ്പാണ് ബീബി അറസ്റ്റിലായത്. ആരോപണം ബിബി നിഷേധിക്കുകയാണ്.
വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി പാകിസ്താന്‍ പൗരത്വം നേടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ബീബി വ്യക്തമാക്കി. പാകിസ്താന്‍ പൗരയാണെന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ജാമ്യാപേക്ഷ തള്ളിയതെന്നാണ് പ്രോസിക്യൂട്ടര്‍ മുഹ്‌സിന്‍ ദവാര്‍ പറയുന്നത്.
1984ല്‍ നാഷനല്‍ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കുറി പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ഥി ക്യാംപില്‍നിന്നാണ് ബീബിയുടെ തീക്ഷ്ണനോട്ടം പകര്‍ത്തിയത്. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശക്കാലത്ത് പാകിസ്താനിലേക്ക് കുടിയേറിയ ലക്ഷക്കണക്കിനാളുകളില്‍ ഒരാളാണ് ബീബി. ബീബിക്ക് ജാമ്യം അനുവദിക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ ഉറപ്പുനല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day