|    Dec 10 Sat, 2016 6:12 pm

ഷംനയുടെ മരണം: ഉത്തരവാദികളായവര്‍ക്ക് എതിരേ നടപടികള്‍ സ്വീകരിക്കും

Published : 10th November 2016 | Posted By: SMR

കാക്കനാട്: കളമശ്ശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംനയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷയും രക്ഷകര്‍ത്താവിന് ഉചിതമായ നഷ്ടപരിഹാരവും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് പറഞ്ഞു. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന സിറ്റിങ്ങില്‍ ഷംനയുടെ പിതാവിന്റെ പരാതി പരിഗണിക്കവെയാണ് കമ്മീഷന്‍ ഈ കാര്യം വ്യക്തമാക്കിയത്. സംഭവത്തെ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും യാതൊരു അലംഭാവം ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ടെന്നും കമ്മീഷന്‍ സൂചിപ്പിച്ചു. മൂന്നാഴ്ചക്കുള്ളില്‍ സംഭവത്തെ കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പോലിസ് ഡയറക്ടര്‍ ജനറല്‍, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ ഉത്തരവായി. സമ്മതപത്രം ലഭിച്ച ഭാഗങ്ങളില്‍ മുളവുകാട് പഞ്ചായത്തില്‍ റോഡുപണി എത്രയും വേഗം ആരംഭിക്കാന്‍ കമ്മീഷന്‍ ജിഡയ്ക്ക് നിര്‍ദേശം നല്‍കി. മുളവുകാട് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സുജന്‍ പോള്‍, ജനറല്‍ കണ്‍വീനര്‍ അഭിജിത്ത് കെ ജോണ്‍ എന്നിവരുടെ പരാതിയിലാണ് കമ്മീഷണന്റെ ഉത്തരവ്. ആകെ ലഭിച്ച 34 പരാതികളില്‍ 18 എണ്ണം പരിഗണിച്ചു. മൂന്ന് എണ്ണം തീര്‍പാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക