|    Dec 4 Sun, 2016 11:31 am

ശ്വാസകോശാര്‍ബുദ നിരക്ക് വര്‍ധിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

Published : 8th November 2016 | Posted By: SMR

കോഴിക്കോട്: ശ്വാസകോശാര്‍ബുദം ജില്ലയില്‍ വര്‍ധിക്കുന്നതായി പ്രമുഖഡോക്ടര്‍മാര്‍. പ്രതിവര്‍ഷം അഞ്ച് ശതമാനത്തില്‍ താഴെ വര്‍ധനയുണ്ടാവുന്നതായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ പ്രഫസറും റേഡിയേഷന്‍ ഓങ്കോളജിസ്റ്റുമായ ഡോ. എ സുധാകരന്‍ പറഞ്ഞു. ചികില്‍സിച്ച് പൂര്‍ണമായും സുഖപ്പെടാന്‍ ഏറെ പ്രയാസമുള്ള രോഗമാണ് ശ്വാസകോശാര്‍ബുദമെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. കെ വി ഗംഗാധരന്‍ പറഞ്ഞു. പുകയില ഉല്‍പന്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് ഇതിനെതിരെയുള്ള പ്രധാന മുന്‍കരുതല്‍. മലിനമായ അന്തരീക്ഷവും രോഗത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ രജിസ്ട്രീസിന്റെ കാന്‍സര്‍ സര്‍വൈലന്‍സ് പദ്ധതിയായ ഗ്ലോബോകാന്‍ റിപ്പോര്‍ട്ടനുസരിച്ച് ബ്രെസ്റ്റ് കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവ കഴിഞ്ഞാല്‍ കൂടുതലുള്ളത് ശ്വാസകോശ കാന്‍സറാണ്. രാജ്യത്ത് ഓരോ വര്‍ഷവും വര്‍ഷം 63000 പേര്‍ക്ക് പുതുതായി രോഗം വരുന്നു. 90 ശതമാനം പുകയില ഉപയോഗം മൂലമാണുണ്ടാകുന്നത്.വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ഭാരംകുറയല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാകുക എന്നതാണ് ശ്വാസകോശാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള പ്രധാന മാര്‍ഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day