|    Dec 3 Sat, 2016 12:13 pm
FLASH NEWS

ശ്രീലേഖയ്‌ക്കെതിരായ വിജിലന്‍സ് കേസില്‍ ഇന്നു വിധി

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കെ ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖ നടത്തിയ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് വിധി പറയും. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിനു വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷണത്തിന് ആധാരമായത്. കേസില്‍ ചീഫ് സെക്രട്ടറി രണ്ടാംപ്രതിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day