|    Dec 10 Sat, 2016 2:44 am
FLASH NEWS

ശ്രീലേഖയ്ക്ക് ശുദ്ധിപത്രം: ഗതാഗതമന്ത്രിക്ക് അതൃപ്തി

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ ശ്രീലേഖയ്ക്കു ക്ലീന്‍ചിറ്റ് നല്‍കിയ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് അതൃപ്തി. ചീഫ് സെക്രട്ടറിയുടെ തീരുമാനം അന്തിമമല്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈയിലാണ് ആര്‍ ശ്രീലേഖയ്‌ക്കെതിരായ ആക്ഷേപങ്ങളെ സംബന്ധിച്ച ഫയല്‍ ഗതാഗത സെക്രട്ടറി മന്ത്രി എ കെ ശശീന്ദ്രന് കൈമാറിയത്. ഇതില്‍ വിശദമായ അന്വേഷണം നടത്താനാണ് ഫയല്‍ ഗതാഗതമന്ത്രി ചീഫ്‌സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍, ശ്രീലേഖയുടെ വിശദീകരണം തൃപ്തികരമെന്ന് വിലയിരുത്തിയ ചീഫ് സെക്രട്ടറി അന്വേഷണം വേണ്ടെന്ന നിലപാടില്‍ എത്തുകയായിരുന്നു. അതേസമയം, പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day