|    Dec 5 Mon, 2016 9:57 am
FLASH NEWS

ശ്രീലങ്ക ജയത്തിലേക്ക്

Published : 9th November 2016 | Posted By: SMR

ഹരാരെ: സിംബ്ബാവെയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റി ല്‍ ശ്രീലങ്ക ജയത്തിലേക്ക്. രണ്ടംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ 10 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാമിന്നിങ്‌സില്‍ ധനഞ്ജയ് സില്‍വയുടേയും(127) അസീല ഗുണരത്‌നയുടേയും(116) സെഞ്ച്വറി മികവില്‍ 504 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ലങ്കയ്‌ക്കെതിരേ 272 റണ്‍സിന് സിംബ്ബാവെ കൂടാരംകയറി. 10 വിക്കറ്റുകള്‍ കയ്യിലിരിക്കെ ലങ്കയ്ക്ക് 243 റണ്‍സിന്റെ ലീഡുണ്ട്.
അഞ്ച് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ രംഗന ഹെരാത്തിന്റെ പ്രകടനമാണ് സിംബ്ബാവെയെ തകര്‍ത്തത്. ബ്രിയാന്‍ ചെറി(80), ക്രയ്ഗ് എര്‍വിന്‍(64), സീ ന്‍ വില്യംസ്(58) എന്നിവര്‍ സിംബ്ബാവെക്കായി അര്‍ധസെഞ്ച്വറി നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day