|    Dec 8 Thu, 2016 3:19 pm
FLASH NEWS

ശ്രീരാമന്റെ ചിത്രത്തില്‍ ചാണകം തേച്ച ശ്രീരാമ സേനക്കാര്‍ പിടിയിലായി

Published : 20th October 2016 | Posted By: Navas Ali kn

1302681115_lord_ram_idol_taken_out_during_the_march

ശ്രീരാമസേനക്കാരുടെ ‘രാമ ഭക്തിക്ക്’ കര്‍ണ്ണാടകയില്‍ നിന്നും പുതിയ ഉദാഹരണം. ശ്രീരാമ ഭഗവാന്റെ ചിത്രത്തില്‍ ചാണകം തേച്ചാണ് കല്‍ബര്‍ഗിയിലെ ശ്രീരാമ സേനക്കാര്‍ ‘രാമ ഭക്തി’ പ്രകടമാക്കിയത്. കല്‍ബര്‍ഗി ടൗണില്‍ സ്ഥാപിച്ച  ശ്രീരാമന്റെ ചിത്രമുള്ള ഫഌക്‌സില്‍ കഴിഞ്ഞ വിജയദശമി ദിനത്തിനു ശേഷം ചാണകം തേച്ചതായി കാണപ്പെട്ടിരുന്നു. ശ്രീരാമനെ അവഹേളിക്കാനാണ് ഇതു ചെയ്തതെന്ന് ആരോപിച്ച് സംഘ്പരിവാര സംഘടനകള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ആറ് ശ്രീരാമസേനക്കാരാണ് പിടിയിലായത്. അഭിഷേക്, നിലേഷ്, തമ്മണ്ണ, ദുരൈ, ഗിദ്ദിബാബ, ശ്രീനിവാസ്, വിനോദ് എന്നിവര്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കുന്നതിനു വേണ്ടിയാണ് ശ്രീരാമന്റെ ചിത്രത്തില്‍ ചാണകം തേച്ചതെന്ന് തെളിഞ്ഞതായ പോലിസ് സൂപ്രണ്ട് എന്‍ ശശികുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,215 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day