|    Dec 7 Wed, 2016 1:25 am
FLASH NEWS

ശ്രദ്ധിക്കുക; ഈ വീഡിയോ ഐ ഫോണിനെ മരവിപ്പിക്കും

Published : 26th November 2016 | Posted By: frfrlnz

video

ന്യൂയോര്‍ക്ക്: അഞ്ച് സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ പ്ലേ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആപ്പിള്‍ ഐഫോണ്‍ നിശ്ചലമാകും. ഈ വീഡിയോ കഴിയുന്നതോടെ ഫോണിന്റെ എല്ലാ ഡിവൈസുകളും ലോക്കായി ഫോണ്‍ മരവിച്ചുപോവുമെന്നാണ് എല്ലാ ടെക്ക് സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ആളുകളുടെ ഡേറ്റകള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഭൂരിപക്ഷം പേര്‍ക്കും ഇതിനെക്കുറിച്ചറിയില്ലെന്നും ഇത്തരം വീഡിയോകളുടെ ലിങ്ക് വന്നാല്‍ തുറക്കരുതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

ആപ്പിള്‍ ഐഒഎസിന്റെ എല്ലാ പ്രശ്‌നങ്ങളും മനസ്സിലാക്കി രൂപലക്പന ചെയ്തിട്ടുള്ള വീഡിയോ ലിങ്കാണ് ഫോണുകളെ നിശ്ചലമാക്കുന്നത്. എംപി4 ഫോര്‍മാറ്റിലാണ് വീഡിയോ ലിങ്ക്. ഈ വീഡിയോ പ്ലേ ചെയ്യുന്നതോടെ ഫോണ്‍ ് ഹാങ്ങാകും. തുടര്‍ന്ന് ഹാര്‍ഡ് റീസെറ്റ് ചെയ്താല്‍ മാത്രമാണ് ഫോണ്‍ പിന്നീട് പ്രവര്‍ത്തിക്കുകയുള്ളൂ.
ആപ്പിള്‍ ഐ ഫോണിന്റെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആക്രമണകാരികളായ ലിങ്കുകള്‍ നേരത്തെയും എത്തിയിട്ടുണ്ട്.
എന്നാല്‍ ഇതാദ്യമായാണ് ഐഒഎസിനെ ആക്രമിക്കുന്ന ഇത്രയും ഭീകരമായ ബഗ് എന്ന് ടെക് വെബ്‌സൈറ്റ് വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ ഐഒഎസ് പതിപ്പുകളിലും ഈ പ്രശ്‌നം കാണുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 282 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day