|    Dec 8 Thu, 2016 3:41 am
FLASH NEWS

ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറു വര്‍ഷം; മലിനജലം ഇപ്പോഴും മായനാട്ടേക്ക്

Published : 25th October 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമായില്ല. മലിനജലം ഇപ്പോഴും മായനാട്ടേക്ക് ഒഴുക്കിവിടുന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് സാധിക്കുന്നില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്ലാന്റ് പ്രവര്‍ത്തിക്കാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷം ഏറിയിരിക്കുകയാണ്. പ്ലാന്റിന്റെ ശുദ്ധീകരണം കഴിഞ്ഞുള്ള ജലം ഒഴുക്കികൊണ്ടുപോവേണ്ടത് കനോലി കനാലിലേക്കാണ്. ഇവിടെ പൈപ്പ്‌ലൈന്‍ ഇട്ടു കഴിഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. പ്ലാന്റിന്റെ തുരുമ്പിച്ച ഉപകരണങ്ങള്‍ മാറ്റി സ്ഥാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ പ്ലാന്റ് പ്രവൃത്തിക്കുന്നതിന് ഇനിയും സമയം വേണമെന്നാണ് പറയുന്നത്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്നും പണം ചെലവാക്കി പ്രശ്‌നം പരിഹരിക്കാമെങ്കിലും ഇതുവരെ നടപടിയായില്ല. അഞ്ചുകോടി ചെലവിലാണ് എയ്‌റോബിക് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. ആക്ടിവേറ്റഡ് സ്്‌ലഡജ് പ്രൊസസ് ഉപയോഗിച്ചാണ് ശുദ്ധീകരണം. എട്ടു ഘട്ടങ്ങളിലൂടെ കടന്നു പോയാണ് വെള്ളം ശുദ്ധീകരിക്കുന്നത്. മെഡിക്കല്‍ കോളജ് നിലവില്‍ വന്നിട്ട് 60 വര്‍ഷം പിന്നിട്ടുവെങ്കിലും മലിനജല പ്രശ്്‌നം ഇനിയും പരിഹരിച്ചിട്ടില്ല. കോടതി വിധിച്ച പ്രകാരം കനോലി കനാലിലേക്ക് ശുദ്ധീകരിച്ച ജലം ഒഴുക്കിവിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പല സാങ്കേതിക പ്രശ്്‌നങ്ങള്‍ പറഞ്ഞ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ക്കും ആശുപത്രി വികസന സമിതിക്കും സാധിച്ചിട്ടില്ല. സംസ്‌കരിക്കാതെയാണ് പരിസരപ്രദേശങ്ങളിലേക്ക് മലിനജലം ഒഴുക്കി വിടുന്നത്. വര്‍ഷങ്ങളായി ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് പരിസരവാസികളായ മായനാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day