|    Dec 10 Sat, 2016 12:24 pm

ശുദ്ധജല വിതരണം; നഗരസഭയുടെ മൂന്നാംഘട്ട പദ്ധതി കിഫ്ബിയില്‍

Published : 10th November 2016 | Posted By: SMR

തൊടുപുഴ:  നഗരത്തിലെ നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതി ശക്തിപ്പെടുത്താന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തൊടുപുഴ നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഈ പദ്ധതി പ്രകാരം നഗരത്തെ അഞ്ചു മേഖലകളായി തിരിക്കും. ഉറവപ്പാറ, ബംഗ്ലാംകുന്ന്, കൊന്നയ്ക്കാമലപ്പാറ എന്നിവിടങ്ങളിലും ഇപ്പോള്‍ പട്ടാണികുന്നില്‍ നിലവിലുള്ള ടാങ്കിനോട് ചേര്‍ന്നും പുതിയ വിതരണ ടാങ്കുകള്‍ നിര്‍മിക്കും.കൊന്നയ്ക്കാമല ടാങ്കിന് ആറുലക്ഷം ലിറ്ററും ബംഗ്ലാകുന്നില്‍ 15 ലക്ഷം ലിറ്ററും ഉറവപ്പാറയില്‍ ഒരു ലക്ഷം ലിറ്ററും കപ്പാസിറ്റിയുള്ള പുതിയ ടാങ്കുകളാണ് നിര്‍മിക്കുക. ഇതോടൊപ്പം കാരൂപ്പാറയില്‍ നിലവിലുള്ള നാലു ലക്ഷം ലിറ്ററിന്റെ ടാങ്കും ഉപയോഗിക്കും. കൊന്നയ്ക്കാമലപ്പാറയില്‍ നിന്നും കോലാനി, പാറക്കടവ്, നടുക്കണ്ടം പ്ലാന്റേഷന്‍ മേഖലയില്‍ ജലം വിതരണം ചെയ്യും. ഉറവപ്പാറ ടാങ്കില്‍ നിന്ന് പാറക്കടുത്തുള്ള പ്രദേശത്ത് വെള്ളം നല്‍കും. ബംഗ്ലാംകുന്ന് ടാങ്കില്‍ നിന്നു കോലാനി മുതല്‍ പുഴയ്ക്ക് പടിഞ്ഞാറു ഭാഗത്ത് ജലമെത്തിക്കും. പട്ടാണിക്കുന്നിലെ പുതിയടാങ്കും പഴയ ടാങ്കും ഉപയോഗപ്പെടുത്തി പുഴയ്ക്ക് കിഴക്ക് കാഞ്ഞിരമറ്റം, കുമ്മങ്കല്ല്, തൊടുപുഴ ടൗണ്‍, വെങ്ങല്ലൂര്‍ എന്നിവിടങ്ങളിലേയ്ക്ക് ജലമെത്തിക്കും. മുതലക്കോടം കനാല്‍ ഭാഗത്തേക്ക് കാരൂപ്പാറ ടാങ്കില്‍ നിന്നും വെള്ളമെത്തിച്ച് വിതരണം ചെയ്യും. ഈ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാന്‍ പുതിയതായി 19 കിലോമീറ്റര്‍ നീളം        വരുന്ന അഞ്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. പുതിയ ടാങ്കുകളിലേയ്ക്ക് വെള്ളമെത്തിക്കുന്നത് പട്ടാണിക്കുന്നില്‍ പുതിയതായി നിര്‍മിക്കുന്ന പതിനഞ്ച് ദശലക്ഷം ലിറ്ററിന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റും നിലവില്‍ ജലം ശുദ്ധീകരിക്കുന്ന പന്ത്രണ്ട് ദശലക്ഷം ലിറ്ററിന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റും ഉപയോഗിച്ചാണ്. ഈ പ്ലാന്റുകളിലേയ്ക്ക് തൊടുപുഴയാറിലെ നിലവിലുള്ള പമ്പ് ഹൗസില്‍ നിന്നും വെള്ളം എത്തിക്കും. 340 എച്ച്.പി.മോട്ടോര്‍ പമ്പ് പുതിയതായി സ്ഥാപിക്കും. ഇതിന് പുതിയ 600 എം.എം.പൈപ്പ് ലൈന്‍ സ്ഥാപിക്കും. നിലവിലുള്ള ശുദ്ധജല വിതരണ സൗകര്യങ്ങള്‍ ഇരട്ടിയാക്കി സപ്ലൈ ടാങ്കുകള്‍ വികേന്ദ്രീകരിച്ചാണ്. മൂന്നാംഘട്ട പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് പി ജെ ജോസഫ് എംഎല്‍എപറഞ്ഞു. ഇതുമൂലം എല്ലാ ദിവസവും എല്ലാ സമയത്തും നഗരത്തിലാകെ കുടിവെള്ളം ലഭ്യമാവും. നഗരത്തില്‍ നിലവിലുള്ള വിതരണ പൈപ്പുകളില്‍ ഭൂരിഭാഗവും രണ്ടാം ഘട്ടത്തില്‍ മാറി പുതിയവ സ്ഥാപിച്ചിരുന്നു. ഈ വിതരണ ലൈനുകള്‍ ജല വിതരണത്തിന് ഉപയോഗപ്പെടുത്തും. ഈ പദ്ധതിയുടെ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ മാറാത്ത പൈപ്പുകള്‍ കൂടി മാറി എല്ലാം പുതിയവയാക്കുമെന്നും എംഎല്‍എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day