|    Dec 9 Fri, 2016 8:56 pm
FLASH NEWS

ശുചിത്വഭാരതം; കുടുംബശ്രീ സര്‍വേയില്‍നിന്നും നിരവധി വീടുകളെ ഒഴിവാക്കിയതായി പരാതി

Published : 30th November 2016 | Posted By: SMR

കളമശ്ശേരി: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് ദൗത്യത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും ശൗചാലയം എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശൗചാലയം ഇല്ലാത്ത വീടുകള്‍ക്കായി നടത്തിയ സര്‍വേയില്‍നിന്നും അര്‍ഹരായ നിരവധി വീടുകളെ ഒഴിവാക്കിയതായി പരാതി. കളമശ്ശേരി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ നഗരസഭയിലെ 42 വാര്‍ഡുകളിലായി 33 വീടുകള്‍ക്കാണ് ശൗചാലയം ഇല്ലെന്ന് കണ്ടെത്തിയത്. എന്നാല്‍ നഗരസഭയിലെ രണ്ടാംവാര്‍ഡില്‍ വടക്കേപ്പുറം പഞ്ചായത്ത് കടവില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ആറ് കുടുംബങ്ങളെയാണ് കുടുംബശ്രീ നടത്തിയ സര്‍വേയില്‍നിന്നും ഒഴിവാക്കിയതായി പരാതി വന്നിരിക്കുന്നത്. നിലവില്‍ ഈ വാര്‍ഡില്‍ എല്ലാവര്‍ക്കും ശൗചാലയം ഉണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മുട്ടാര്‍പുഴയ്ക്കുസമീപം താമസിക്കുന്ന ഇവര്‍ക്ക് മൂന്നുസെന്റ് സ്ഥലവും സ്വന്തമായി വീടും ഉണ്ടെങ്കിലും ഇവര്‍ക്ക് ഇന്നും ശൗചാലയം ഇല്ല. മുട്ടാര്‍പുഴയെയാണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ജില്ലാ കലക്ടര്‍ ഇടപെട്ട് ഇവരുടെ വീടുകള്‍ക്ക് വൈദ്യുതി കണക്ഷനുകളും നല്‍കിയിട്ടുണ്ടെങ്കിലും കുടിവെള്ളത്തിനും ശൗചാലയവും ഇവര്‍ക്കു നല്‍കിയിട്ടില്ല. അടുത്ത മാര്‍ച്ച് 31നകം തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരസഭപ്രദേശത്ത് ഇനിയും പലര്‍ക്കും ശൗചാലയമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മുട്ടാര്‍ പുഴ ശുചീകരണം നടക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ചുനല്‍കണമെന്നാണ് ഇവിടെ താമസിക്കുന്ന ആറ് കുടുംബങ്ങളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day