|    Dec 9 Fri, 2016 3:11 pm
FLASH NEWS

ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പേരില്‍ ലീഗ് നേതാക്കള്‍ തട്ടിപ്പ് നടത്തിയതായി പരാതി

Published : 7th November 2016 | Posted By: Navas Ali kn

money

മലപ്പുറം: അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് മുസ്്‌ലിം ലീഗ് നേതാക്കള്‍ തട്ടിപ്പ് നടത്തിയതായി പരാതി. നിരവധി പേരില്‍ നിന്ന് ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെ ഓഹരിയായി സമാഹരിച്ചത്.സമാഹരിച്ച ഒന്നര കോടിയോളം രൂപക്ക് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാതെയും ലാഭ വിഹിതം നല്‍കാതെയും മൂന്നു വര്‍ഷമായി കബളിപ്പിക്കുകയാണെന്ന് പണം മുടക്കിയവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് കെയര്‍ എല്‍എല്‍പി എന്ന പേരില്‍ പെരിന്തല്‍മണ്ണയില്‍ സ്ഥാപനം തുടങ്ങി ഓഹരി സമാഹരിച്ച മണ്ഡലം ലീഗ്-യൂത്ത് ലീഗ് ഭാരവാഹികളാണ് തട്ടിപ്പ് നടത്തിയത്.  ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി ലൈഫ് കെയര്‍ ഡയഗ്നോസിസ് സെന്റര്‍ എന്ന ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്നും  ലാഭവിഹിതം കൃത്യമായി എത്തിക്കുമെന്നും വാഗ്ദാനം നല്‍കിയാണ് പണം പിരിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു.
നിര്‍ധന സ്ത്രീകളും വിദേശത്ത് ജോലിചെയ്യുന്നവരുമടക്കം നിരവധിപോര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. മതപ്രഭാഷണമടക്കം സംഘടിപ്പിച്ചു ലക്ഷങ്ങള്‍ പിരിച്ചെടുക്കുക കൂടി ചെയ്തിരുന്നു. പണം ചെലവഴിച്ചതിന്റെ യാതൊരു രേഖകളും ഓഹരി ഉടമകളെ കാണിക്കാന്‍ നടത്തിപ്പുകാര്‍ തയ്യാറിയിട്ടില്ല. പണം തിരിച്ച് നല്‍കാന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പാണക്കാട് സാദിഖലി തങ്ങളെ സമീപിച്ചെങ്കിലും തനിക്ക് അങ്ങിനെയൊരു ട്രസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും തന്നോട് ചോദിച്ചിട്ടല്ലലോ പണം നല്‍കിയതെന്നുമായിരുന്നേ്രത മറുപടി. മണ്ഡലം ലീഗ് നേതൃത്വവും കൈമലര്‍ത്തിയതോടെയാണ് തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 962 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day