|    Dec 10 Sat, 2016 6:15 pm

ശിശുമരണം ഗൗരവതരം: മനുഷ്യാവകാശ കമ്മീഷന്‍

Published : 16th November 2016 | Posted By: SMR

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തു. മുക്കാലി കൊട്ടിയൂര്‍കുന്ന് ഊര് സ്വദേശികളായ ബിജു-സുനിത ദമ്പതികളുടെ 10 മാസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. ആരോഗ്യ സംരക്ഷണ മേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ച സംസ്ഥാനത്ത് ഇപ്പോഴും പോഷകാഹാര കുറവ് കാരണമുണ്ടാവുന്ന ശിശുമരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ഗൗരവകരമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസറും സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് വിശദമായ മറുപടി രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നവംബറില്‍ മാത്രം അട്ടപ്പാടിയില്‍ മരിച്ചത് മൂന്നു നവജാത ശിശുക്കളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക