|    Dec 6 Tue, 2016 6:20 am
FLASH NEWS

ശിശുദിനം ജില്ലയില്‍ വിപുലമായിആഘോഷിക്കും

Published : 3rd November 2016 | Posted By: SMR

കോട്ടയം: ഈ വര്‍ഷത്തെ ശിശുദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനം. കലക്ടറേറ്റില്‍ ശിശുദിനാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് തീരുമാനം. 14ന് തിരുനക്കര മൈതാനത്ത് ശിശുദിന സമ്മേളനവും തുടര്‍ന്ന് വര്‍ണാഭമായ റാലിയും നടക്കും. കുട്ടികളുടെ അവകാശ സംരക്ഷണം, ഹരിത കേരളം, സ്വച്ഛ് ഭാരത്, സ്‌കൂള്‍ ശുചിത്വം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഫ്‌ളോട്ടുകളും ബാന്റും റാലിയുടെ ഭാഗമാവും. ഇതിനു മുന്നോടിയായി ഒമ്പതു മുതല്‍ 12 വരെ കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ നടത്തും. 20 ഇനങ്ങളിലായി 60 ഓളം മല്‍സരങ്ങളാണ് നടക്കുക. യുപി വിഭാഗം മലയാളം പ്രസംഗ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന കുട്ടിയെ കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം കുട്ടികളുടെ പ്രധാനമന്ത്രി നിര്‍വഹിക്കും. എല്‍പി വിഭാഗം മലയാളം പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന കുട്ടി സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. എല്‍.പി-യുപി ഇംഗ്ലീഷ്, ഹിന്ദി പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികള്‍ ആശംസാ പ്രസംഗകരാവും. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.യോഗത്തില്‍ ജവഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മാടവന ബാലകൃഷ്ണപിള്ള, പരിപാടിയുടെ ചീഫ് കോ ഓഡിനേറ്റര്‍ കൂടിയായ എഡിസി (ജനറല്‍) പി എസ് ഷിനോ, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രാഹം ഇട്ടിച്ചെറിയ, പബ്ലിക് ലൈബ്രറി സെക്രട്ടറി സി ജി വാസുദേവന്‍ നായര്‍, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ ബെന്നി, വിവിധ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day