|    Dec 11 Sun, 2016 1:26 pm
FLASH NEWS

ശിവകാശിയില്‍ പടക്കത്തിന് തീപ്പിടിച്ച് 8 മരണം

Published : 21st October 2016 | Posted By: SMR

ശിവകാശി: വിരുദു നഗര്‍ ജില്ലയിലെ ശിവകാശിയില്‍ പടക്കത്തിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു. ഇവരില്‍ ആറുപേര്‍ സ്ത്രീകളാണ്. വാഹനത്തില്‍ നിന്ന് പടക്കങ്ങള്‍ കടയില്‍ ഇറക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. 16 പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സ്‌ഫോടനത്തിലല്ല, ശ്വാസംമുട്ടിയാണ് ആളുകള്‍ മരിച്ചതെന്ന് വിരുദു നഗര്‍ ജില്ലാ കലക്ടര്‍ എ ശിവജ്ഞാനം അറിയിച്ചു.
അവശരായവരില്‍ ചിലരെ മധുരയിലെ ആശുപത്രികളിലേക്കു മാറ്റി. തീ തൊട്ടടുത്ത സ്‌കാന്‍ സെന്ററിലേക്കും പടര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്ത  വാഹനങ്ങള്‍ക്കും അഗ്‌നിബാധയില്‍ കേടുപറ്റി. 32 യൂനിറ്റ് ഫയര്‍ഫോഴ്‌സ് വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പടക്കങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാലാണ് തീപ്പിടിത്തമുണ്ടായതെന്ന് പോലിസ് പറഞ്ഞു.
അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കിയെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക