|    Dec 11 Sun, 2016 3:25 pm
FLASH NEWS

ശിലുവമ്മയുടെ കുടുംബത്തിന് ധനസഹായം കൈമാറി

Published : 12th November 2016 | Posted By: SMR

കോവളം: പുല്ലുവിളയില്‍ നായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ കുടുംബാംഗങ്ങള്‍ക്കും, നായ കടിയേറ്റ ഡെയ്‌സിക്കും സര്‍ക്കാരിന്റെ ധനസഹായം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. ശിലുവമ്മയുടെ മക്കളായ മൈക്കേല്‍, സെല്‍വന്‍ എന്നിവര്‍ക്കായി അഞ്ചുലക്ഷം രുപയുടേയും, ഡെയ്‌സിക്ക് 50,000 രുപയുടേയും ചെക്കുകള്‍ മന്ത്രി കൈമാറി. കഴിഞ്ഞ ആഗസ്ത് 19നാണ് പുല്ലുവിള കടപ്പുറത്ത് ശീലുവമ്മ നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്. അന്നേ ദിവസം തന്നെയാണ് അടിമലത്തുറ ഭാഗത്ത് ഡെയ്‌സിക്കും നായയുടെ കടിയേറ്റത്. ശിലുവമ്മ നായ്ക്കളുടെ കടിയേറ്റ് മരിച്ചതോടെയാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം ചര്‍ച്ചാവിഷയ—മായത്. കോവളം എംഎല്‍എ എം വിന്‍സെന്റ്, സിപിഎം കോവളം ഏരിയ സെക്ട്രറി പി എസ് ഹരികുമാര്‍, കരുങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി ഹെസ്റ്റില്‍, വൈസ് പ്രസിഡന്റ് കൃസ്തുദാസ്, പഞ്ചായത്ത് അംഗങ്ങളായ കലാറാണി, ജി അനില്‍കുമാര്‍, ബാലു, പ്രിന്‍സി തദയൂസ്, മല്‍സ്യതൊഴിലാളി യൂനിയന്‍ ജില്ലാ സെക്ട്രട്ടറി ഇ കെന്നഡി, കരുങ്കുളം എല്‍സി സെക്ട്രട്ടറി അഡ്വ. അജിത്, നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ എ മാര്‍ക്കോസ് മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക