|    Dec 10 Sat, 2016 12:50 am
FLASH NEWS

ശാസ്‌ത്രോല്‍സവത്തിന് ഇന്ന് സമാപനം

Published : 19th November 2016 | Posted By: SMR

മഞ്ചേരി: മഞ്ചേരിയില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോല്‍സവത്തിലെ പ്രവൃത്തി പരിചയമേളയില്‍ മഞ്ചേരി സബ്ജില്ല ചാംപ്യന്മാരായി. 49,866 പോയിന്റോടെയാണ് ആതിഥേയര്‍ വിജയിച്ചത്. 48,151 പോയിന്റ് നേടിയ കൊണ്ടോട്ടിയാണ് രണ്ടാം സ്ഥാനം നേടിയത്. 44,738 പോയിന്റോടെ മങ്കട മൂന്നാം സ്ഥാനത്തെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊണ്ടോട്ടി സബ്ജില്ല ഒന്നും(12,016) എടപ്പാള്‍(11,350) രണ്ടും നിലമ്പൂര്‍ (11,210) മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂളില്‍ നിലമ്പൂര്‍ (14,007) ഒന്നും കൊണ്ടോട്ടി (13,843) രണ്ടും മഞ്ചേരി (13,359) മൂന്നും സ്ഥാനവും യുപിയില്‍ പരപ്പനങ്ങാടി(10,487) ഒന്നും മഞ്ചേരി(10,466) രണ്ടും നിലമ്പൂര്‍ (9,714) മൂന്നും സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ മഞ്ചേരി ഉപജില്ലയ്(9,782)ക്കാണ് ഒന്നാം സ്ഥാനം. മങ്കട (8,767) രണ്ടും മലപ്പുറം (8,562) മൂന്നും സ്ഥാനം നേടി. സ്‌കുള്‍ തലത്തില്‍ പിഎച്ച്എസ്എസ് പെരിന്തല്‍മണ്ണ, എച്ച്എംവൈഎച്എസ്എസ്, പികെഎം എച്ച്എസ്എസ് കടകശ്ശേരിയും ഹൈസ്‌കുളില്‍ എംഎച്ച്എസ്എസ് മുന്നിയൂര്‍, എഎംഎച്ച്എസ് തിരൂര്‍ക്കാട്, വിഎച്ച്എംഎച്എസ്എസ് മൊറയൂരും യുപിയില്‍ ജിയുപിഎസ് കൂടശ്ശേരിയും എയുപിഎസ് വഴിക്കടവും ജിഎംയുപിഎസ് കിഴിശ്ശേരിയും എല്‍പിയില്‍ എയുപിഎസ് അയിരൂരും ജിഎംയുപിഎസ് കിഴിശ്ശേരിയും എഎംഎല്‍പിഎസ് വെങ്ങാലൂരും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനം നേടി. 33 ഇനമുള്ള ഗണിതശാസ്ത്ര, സയന്‍സ്, ഐടി മേളകളോടെ ശാസ്‌ത്രോല്‍സവ് ഇന്ന് സമാപിക്കും. മലപ്പുറം റോഡിലെ ജിബിഎച്ച്എസ്എസ്സിലും 14 ഇനമുള്ള ഐടി മേള കോഴിക്കോട് റോഡിലെ ഗേള്‍സ് എച്ച്എസ്എസിലും ഇന്ന് നടക്കും. ഇന്നലെ തുറക്കല്‍ എച്ച്എംഎസ്എയുപി സ്‌കുളില്‍ സാമൂഹികശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലിങ്, പുരാവസ്തു ശേഖരങ്ങളുടെ മല്‍സരവും എച്ച്എംവൈഎച്ച്എസ്എസില്‍ എല്‍പി, യുപി വിദ്യാര്‍ഥികളുടെ പ്രവൃത്തി പരിചയമേളയും ജിജിഎച്ച്എസ്എസില്‍ ഐടി മേളയും ചുള്ളക്കാട് ജിയുപിസ്‌കുളില്‍ വൊക്കേഷനല്‍ വിദ്യാര്‍ഥികളുടെ എക്‌സ്‌പോയും നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day