|    Dec 4 Sun, 2016 3:44 pm

ശാസ്ത്ര പ്രതിഭകളെ വരവേല്‍ക്കാന്‍ ഭാരതപ്പുഴയുടെ തീരമൊരുങ്ങി

Published : 23rd November 2016 | Posted By: SMR

സി കെ ശശി ചാത്തയില്‍

ഷൊര്‍ണൂര്‍: കൊച്ചു ശാസ്ത്ര പ്രതിഭകള്‍ വിസ്മയം തീര്‍ക്കുന്ന  സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന്  ഇന്ന് ഭാരതപ്പുഴയുടെ തീര നഗരിയില്‍ കൊടിയേറ്റം. മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് നടക്കും. നാളെ രാവിലെ 9ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ശാസ്‌ത്രോല്‍സവം ഉദ്ഘാടനം ചെയ്യും. ശാസ്ത്ര, ഐടി മേളകള്‍ ഷൊര്‍ണൂര്‍ സെന്റ് തെരേസിലും ഗണിതശാസ്ത്രമേള എസ്എന്‍ ട്രസ്റ്റിലും സാമൂഹിക ശാസ്ത്രമേള വാടാനാംകുറിശ്ശി ഹൈസ്‌കൂളിലും പ്രവൃത്തി പരിചയമേള വാണിയംകുളം ടിആര്‍കെ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളിലും നടക്കും. വൊക്കേഷനല്‍ എക്‌സ്‌പോയും കരിയര്‍ഫെസ്റ്റും കെവിആര്‍ ഹൈസ്‌കൂളിലും നടക്കും.  14 ജില്ലകളില്‍ നിന്നായി അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. സാധാരണ ശാസ്ത്രമേളകളി ല്‍ നിന്ന് വ്യത്യസ്തമായി വൊക്കേഷനല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ് എന്നിവ അടക്കം വിവിധ വിഭാഗങ്ങളിലായി 183 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക.  ശാസ്ത്രമേളയുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാസാംസ്‌കാരിക സദസ് സംഘടിപ്പിച്ചിട്ടുണ്ട്. 26 വരെ വൈകീട്ട് ആറു മുതല്‍ കലാപരിപാടികള്‍ നടക്കും. സോപാന സംഗീതം, കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പാവനാടകം, ശാസ്ത്രനാടകം, തോല്‍പാവക്കൂത്ത്, ഗസല്‍ രാവ്, ഇടയ്ക്ക വിസ്മയം എന്നിവയാണ് നടക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day