|    Dec 3 Sat, 2016 7:52 am
FLASH NEWS

ശാസ്ത്രം നിശ്ചലമല്ല; പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു: എം ബി രാജേഷ് എംപി

Published : 28th November 2016 | Posted By: SMR

ഷൊര്‍ണ്ണൂര്‍: ശാസ്ത്രം നിശ്ചലമല്ലാ, അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എം ബി രാജേഷ് എംപി പറഞ്ഞു. സംസ്ഥാന ശാസ്ത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രമേളകള്‍ ശാസ്ത്രാവബോധമുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിനുള്ള വേദിയായി മാറണമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമല്ലാ എല്ലാ ദിവസവും ക്ലാസ് റൂമുകളിലും ഇത്തരം ശാസ്ത്ര വികാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കണമെന്നും സംസ്ഥാന ശാസ്ത്രമേളയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത പ്രസംഗം നടത്തവേ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. ശാസ്ത്രബോധം വളര്‍ത്തുന്നത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തുവരണം. അന്തവിശ്വാസങ്ങള്‍ വ്യാപകമായ കാലഘട്ടത്തില്‍ അതിന് തടയിടാന്‍ ഇവര്‍ക്ക് മാത്രമെ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനെ തടയിടാനുള്ള ശ്രമങ്ങളും മറുപക്ഷത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞന്‍മാരെ സൃഷ്ടിക്കുന്ന ഇന്ത്യയില്‍ നിന്ന് വേണ്ടത്ര പരിഗണന കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണന്നും എം പി പറഞ്ഞു. യോഗത്തില്‍ എം പി രാജേഷ് സുവനീര്‍ പ്രകാശനവും നടത്തി. ശാസ്ത്ര അവലോകനവും വിജയികളെ പ്രഖ്യാപിക്കലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐഎഎസ്് നിര്‍വഹിച്ചു. വൊക്കേഷനല്‍ എക്‌സ്‌പോ അവലോകനം ഡയറക്ടര്‍ കെ പി നൗഫല്‍ നിര്‍വഹിച്ചു. ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി വിജയികള്‍ക്കുള്ള സമ്മാന ദാനം നടത്തി. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍പി പി പ്രകാശന്‍, പാലക്കാട് നഗര സഭാ ചെയര്‍ പേഴ്‌സണ്‍ പ്രമീളശശീധരന്‍, ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിബിനുമോള്‍, വി എം ഉണ്ണികൃഷ്ണന്‍, കെ ആര്‍ മോഹന്‍ദാസ്, യു എ മജീദ്, എഡിപിഐ ജിമ്മി കെ ജോസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day