|    Dec 3 Sat, 2016 7:13 pm
FLASH NEWS

ശസ്ത്രക്രിയ നടത്താന്‍ പണം ഇല്ല. എന്‍ഡോസള്‍ഫാന്‍ രോഗബാധിത ജീവനൊടുക്കി

Published : 5th November 2016 | Posted By: mi.ptk

death

കാസര്‍കോട്: ശസ്ത്രക്രിയ നടത്താല്‍ പണം ഇല്ലാത്ത വിഷമത്തില്‍ എന്‍ഡോസള്‍ഫാല്‍ രോഗ ബാധിത ജീവനൊടുക്കി. ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ കലേരി ഹൗസിലെ പരേതനായ വിശ്വനാഥന്റെ ഭാര്യ രാജീവി (60)യാണ് ഇന്നലെ വൈകീട്ട് 3 മണിയോടെ വീട്ട് വരാന്തയില്‍ കെട്ടി തൂങ്ങി ജീവനൊടുക്കിയത്.ഇന്നലെ രണ്ട് മക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവമെന്ന് കരുതുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് പരിപാടിയില്‍ സംബന്ധിച്ചിരുന്നു  ഇതിനിടയിലാണ് എന്‍ഡോസള്‍ഫാന്‍ രോഗബാധിത ജീവനൊടുക്കിയത് സംഭവം പുറത്തറിഞ്ഞത് ഇന്ന് രാവിലെയോടെയാണ്.എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന  1200 രൂപ പെന്‍ഷന്‍ മാത്രമാണ് ലഭിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഒന്നാം കാറ്റഗറി ലിസ്റ്റില്‍ പെട്ടയാളാണ് രാജീവി.
പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ആവശ്യമായ പണമില്ലാത്ത വിഷമത്തിലാണ് രാജീവി ആത്മഹത്യചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. മക്കള്‍: ശ്രീനിവാസന്‍.കരുണാകരന്‍, മരുമക്കള്‍: ശോഭ, ശാരദ, സഹോദരങ്ങള്‍: ഗോപി, ലീല, പരേതനായ നാരായണന്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മൃതദേഹം വൈകീട്ട് വീട്ട് വളപ്പില്‍ സംസ്‌ക്കരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day