|    Dec 3 Sat, 2016 7:09 pm
FLASH NEWS

ശശികല ടീച്ചര്‍ക്ക് എതിരേയുള്ള കേസ്: സൈബര്‍ സെല്ലിന്റെ സഹായം തേടി

Published : 29th October 2016 | Posted By: SMR

sasikala-teacher

കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലിസ് രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസിന്റെ തുടരന്വേഷണത്തിനായി പോലിസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ടീച്ചര്‍ക്കെതിരേ പരാതി നല്‍കിയ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ സമര്‍പ്പിച്ച രണ്ട് വീഡിയോ ക്ലിപ്പിങുകളുടെ പരിശോധനയ്ക്കായാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്.
മതവിദ്വേഷം പരത്തുന്ന തരത്തില്‍  ടീച്ചര്‍ പ്രസംഗിച്ചുവെന്നും ഇതിന്റെ വീഡിയോ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്യുന്നുവെന്നുമാണ് ഷുക്കൂറിന്റെ പരാതി. ജില്ലാ പോലിസ് ചീഫിന്റെ നിര്‍ദേശപ്രകാരമാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 (എ)പ്രകാരം ശശികല ടീച്ചര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ ധൃതിപിടിച്ചുള്ള തീരുമാനം വേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച നിര്‍ദേശം. വീഡിയോ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കാനാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 546 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day