|    Dec 7 Wed, 2016 5:59 pm
FLASH NEWS

ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

Published : 27th October 2016 | Posted By: G.A.G

sasikala

കാഞ്ഞങ്ങാട്: സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ വിദ്വേഷപ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹോസ്ദുര്‍ഗ് പോലീസാണ്് കേസ് രജിസ്റ്റര്‍ ചെയ്തത്.മതസ്പര്‍ധ വളര്‍ത്തും വിധം പൊതുവേദികളില്‍ നിരന്തരം പ്രസംഗങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ച് കാസര്‍കോട് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശികല നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ യൂട്യൂബ് ലിങ്കുകളും സിഡികളും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,048 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day