|    Dec 5 Mon, 2016 10:05 pm
FLASH NEWS

ശശികലയെ തൊടാന്‍ ധൈര്യമില്ലാതെ പോലിസ്: നടപടി വൈകിപ്പിക്കാന്‍ രഹസ്യ നിര്‍ദ്ദേശം

Published : 28th October 2016 | Posted By: Navas Ali kn

kerala-police

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലക്കെതിരേ ഹൊസ്ദുര്‍ഗ് പോലിസ് രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസിന്റെ ഭാഗമായി അവരെ അറസ്റ്റു ചെയ്യുന്നത് വൈകിപ്പിക്കാന്‍ പോലിസിന് രഹസ്യ നിര്‍ദ്ദേശം. നേരത്തെ ഇതേ പരാതിയില്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത പോലിസ് ശശികലക്കെതിരെയുള്ള നടപടിയില്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തുകയാണ്.
പരാതി നല്‍കിയ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ സമര്‍പ്പിച്ച രണ്ടു വീഡിയോ ക്ലിപ്പിങുകള്‍ ശരിക്കുള്ളതാണോ എന്ന് പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുകയാണ് പോലിസ് ചെയ്തത്. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ ധൃതി പിടിച്ചുള്ള തീരുമാനം വേണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാറിന്റെ രഹസ്യം നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശശികലക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സമയം നല്‍കുന്നതിനു വേണ്ടിയാണ് അവരെ അറസ്റ്റുചെയ്യാതെ നടപടി വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് കോടതിയുടെ തീരുമാനമായി പറഞ്ഞ് വിമര്‍ശനങ്ങളില്‍ നിന്നും തടിയൂരാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,668 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day