|    Dec 5 Mon, 2016 7:58 pm
FLASH NEWS

ശരീരവും വ്രതവും

Published : 26th October 2016 | Posted By: SMR

നമ്മുടെ ശരീരം അതിന്റെ ജീര്‍ണിതകോശങ്ങളെ ഭക്ഷിക്കുന്നുവെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, അതാണു സത്യം.
ഇക്കൊല്ലത്തെ വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ട ജപ്പാനീസ് ശാസ്ത്രജ്ഞന്‍ ഡോ. യോഷ്‌നറി ഒഹ്‌സമിയുടെ ഗവേഷണവിഷയം ഇതാണ്. ഇത് നാമറിയാതെ നമ്മുടെ ഉടലില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. ശരീരത്തിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും പ്രോട്ടീന്‍ ഉപയോഗശൂന്യമാവുകയും ചെയ്യുമ്പോഴാണ് ഈ പ്രക്രിയ നടക്കുന്നത്. ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത് ഓട്ടോഫജി എന്നാണ്. കേടുപാടുകള്‍ സ്വയം പരിഹരിക്കുന്ന ഈ പ്രക്രിയ നടന്നില്ലെങ്കില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല മാരകരോഗങ്ങളും സംഭവിക്കാനിടയുണ്ടെന്ന് വൈദ്യശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഇതിലെ ഏറ്റവും ശ്രദ്ധേയ വസ്തുത, ഉദരം ശൂന്യമാവുകയും ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് ഈ റിപ്പയര്‍ പണി നടക്കുകയെന്നതാണ്. ശരീരത്തിന് ഇതിനുള്ള അവസരം ലഭിക്കുന്നത് നാം നോമ്പുനോല്‍ക്കുന്ന വേളകളിലാണ്. ശരീരത്തിന് അതിന്റെ കേടുപാടുകള്‍ തീര്‍ക്കാനുള്ള സന്ദര്‍ഭമാണ് വ്രതാനുഷ്ഠാനമെന്ന കണ്ടെത്തല്‍ മതപരവും ആത്മീയവുമായ ആചാരങ്ങള്‍ക്ക് ശാസ്ത്രീയ മാനം നല്‍കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day