|    Dec 3 Sat, 2016 5:52 am
FLASH NEWS

ശരീഫിന്റെ മക്കള്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കണം: കോടതി

Published : 8th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാനമ കള്ളപ്പണരേഖകളില്‍ പേരുള്‍പ്പെട്ടതിന്റെ പേരില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മൂന്നു മക്കള്‍ സുപ്രിംകോടതിക്കു മുമ്പാകെ വിശദീകരണം സമര്‍പ്പിച്ചു.
അഞ്ചംഗ ബെഞ്ചിന് മുമ്പാകെയാണു വിശദീകരണം സമര്‍പ്പിച്ചത്. എന്നാല്‍ മറുപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച കോടതി ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വിദേശത്തെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദീകരണമാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ശരീഫിന്റെ മക്കളായ മറിയം, ഹസ്സന്‍, ഹുസയ്ന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം നിലനില്‍ക്കുന്നത്. ഡോണ്‍ പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസ് സുപ്രിംകോടതി പരിഗണിച്ചത്. അഞ്ചു ഹരജികളാണ് അന്വേഷണം ആവശ്യപ്പെട്ട് ലഭിച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day