|    Dec 3 Sat, 2016 7:10 pm
FLASH NEWS

ശരീഅത്ത് സംരക്ഷണ സമ്മേളനവും ബഹുജനറാലിയും ഇന്ന്

Published : 10th November 2016 | Posted By: SMR

ആലപ്പുഴ: ഏകസിവില്‍ കോഡും മുത്തലാഖ് നിരോധനവും നടപ്പാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴ ശരീഅത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ സമ്മേളനവും ബഹുജനറാലിയും സംഘടിപ്പിക്കും. രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നഷ്ടപ്പെടുത്തി വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍നിന്നും ഭരണകൂടം പിന്‍മാറണം. വിവാഹമോചനം പൂര്‍ണമായും നിരുല്‍സാഹപ്പെടുത്തുകയും അനിവാര്യഘട്ടങ്ങളില്‍ മാത്രം അനുവാദം നല്‍കുകയുമാണ് ഇസ്‌ലാം ചെയ്തിരിക്കുന്നത്. വിവാഹമോചനം ഇസ്്‌ലാമില്‍ മാത്രമല്ല, ഇതരസമുദായങ്ങളിലും നിയമവിധേയമാണ്. വിവാഹമോചനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ മുസ്്‌ലിം സമൂഹം ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെയായിരിക്കെ ധൃതിപിടിച്ച് ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയ ലക്ഷ്യങ്ങളാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങളെ തകര്‍ക്കുവാനുള്ള ഒരു നീക്കവും അനുവദിക്കുവാന്‍ പാടില്ല. ഏകസിവില്‍കോഡ് ന്യൂനപക്ഷ വിഭാഗങ്ങളെപ്പോലെതന്നെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും വിപരീത ഫലമുണ്ടാക്കും. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആലപ്പുഴ ശരീഅത്ത് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജനറാലയും സമ്മേളനവും സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് 3.30ന് കല്ലുപാലം ജങ്ഷനില്‍നിന്നാരംഭിക്കുന്ന റാലി തിരുവമ്പാടി ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ സി മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ പി എം എസ് എ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.  മതസാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സി മുഹമ്മദ് അല്‍ഖാസിമി, പി എം എസ് എ ആറ്റക്കോയ തങ്ങള്‍, പി എ ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍, സിയാദ് വലിയകുളം, എ എംഎം ഷാഫി റഹ്മത്തുല്ല പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day