|    Dec 3 Sat, 2016 11:10 pm
FLASH NEWS

ശരീഅത്ത് മനുഷ്യ മനസ്സുകള്‍ക്കു സമാധാനം നല്‍കുന്നു: പി കെ സുലൈമാന്‍ മൗലവി

Published : 31st October 2016 | Posted By: SMR

കൊച്ചി: ഇസ്‌ലാമിക ശരീഅത്ത് മനുഷ്യനു സമാധാനവും സ്വസ്ഥതയും നല്‍കുന്ന ദൈവികദര്‍ശനമാണെന്നും അതിനാലാണ് ബുദ്ധിജീവികള്‍ പോലും ആ ദര്‍ശനം ജീവിതചര്യയായി സ്വീകരിച്ചതെന്നും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഖജാഞ്ചി പികെ സുലൈമാന്‍ മൗലവി. ഇമാംസ് കൗണ്‍സില്‍ ആലുവയില്‍ സംഘടിപ്പിച്ച ജില്ലാ ഭാരവാഹി സംഗമം ഉദ്ഘാടനം ചെയ്യക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മുത്വലാഖ് വിവാദം കേവലം ഫാഷിസ്റ്റ് സൃഷ്ടിയാണ്. അതിന്റെ മറവിലൂടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ശൈശവ വിവാഹവും വിവാഹ മോചനവും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇതരമതസ്ഥര്‍ക്കിടയിലാണെന്ന് കണക്കുകള്‍ പറയുമ്പോഴും മുസ്്‌ലിംകള്‍ ബോധപൂര്‍വം ഇരകളാക്കപ്പെടുന്നത് ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. ഐക്യത്തോടെ ശരീഅത്തിന്റെയും അവകാശങ്ങളുടെയും സംരക്ഷണത്തിനും സമുദായശാക്തീകരണത്തിനും ഊര്‍ജം ചെലവഴിക്കാന്‍ മുസ്്‌ലിം പണ്ഡിതന്‍മാരും നേതാക്കളും ശ്രമിക്കണം. ഭരണഘടന നല്‍കുന്ന പരമാധികാരമെന്നതു കൊണ്ടുതന്നെ മുസ്്‌ലിം വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കാന്‍ നാം നിര്‍ബന്ധിതരാണ്. ഭരണഘടനാവിരുദ്ധ സമീപനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിസാറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. നിസാര്‍ ബാഖവി, അക്ബര്‍ഷാ മൗലവി, സലിം മൗലവി, ശബീര്‍ഖാന്‍ മൗലവി, വാഹിദ് മൗലവി, ശംസുദ്ദീന്‍ മൗലവി, ജലീല്‍ മൗലവി, റസ്സാഖ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day