|    Dec 9 Fri, 2016 5:27 am
FLASH NEWS

ശരീഅത്ത് നിയമം മനുഷ്യകരങ്ങള്‍ കൊണ്ട് ഭേദഗതി ചെയ്യാനാവില്ല:കാന്തപുരം

Published : 26th November 2016 | Posted By: SMR

കോഴിക്കോട്: ശരീഅത്ത് നിയമം മനുഷ്യകരങ്ങള്‍ കൊണ്ട് ഭേദഗതി ചെയ്യാനാവില്ലെന്നും അത് ദൈവം നിശ്ചയിച്ച നിയമമാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. അതുകൊണ്ടുതന്നെ മുസ്‌ലിം മതവിശ്വാസികള്‍ക്കെന്നല്ല മറ്റൊരു വിഭാഗത്തിലെ മനുഷ്യര്‍ക്കും ആ നിയമസംഹിതയില്‍ കൈകടത്താനാവില്ലെന്നും കാന്തപുരം പറഞ്ഞു. ‘ഏക സിവില്‍കോഡ്: ബഹുസ്വരതയെ തകര്‍ക്കരുത്’ എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍കോഡ് കൊണ്ടുവരുകയെന്നാല്‍ വര്‍ഗീയത കൊണ്ടുവരലാണ്. ബഹുസ്വരത പുലരുന്ന ഇന്ത്യയില്‍  സിവില്‍കോഡിലൂടെ ഒറ്റ സംസ്‌കാരം അടിച്ചേല്‍പിക്കുന്നത് ഭരണഘടനാവിരുദ്ധമായ നടപടിയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാം അംഗീകരിക്കുന്നില്ല.
മറ്റു മതവിശ്വാസികളെ അംഗീകരിക്കാന്‍ തയ്യാറായ ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും പോലുള്ള ഭരണാധികാരികളാണ് ഇന്ത്യയിലെ ഇസ്‌ലാമിക  ഭരണമാതൃകകളെന്നും കാന്തപുരം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷനായിരുന്നു. സയ്യിദ് ഇബ്രാഹീം ബുഖാരി തങ്ങള്‍, സി പി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ ഫൈസി, കോഴിക്കോട് രൂപതാ വികാരി ജനറല്‍ ഫാ. ഡോ. തോമസ് വാഴയ്ക്കന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ എന്‍ എ ഖാദര്‍, ബിനോയ് വിശ്വം, കെടി കുഞ്ഞിക്കണ്ണന്‍, അഡ്വ.പി എം സുരേഷ്ബാബു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day