|    Dec 9 Fri, 2016 5:02 pm
FLASH NEWS

ശരണ മന്ത്രങ്ങളുമായി റഷ്യന്‍ സംഘമെത്തി

Published : 24th November 2016 | Posted By: SMR

ശബരിമല: അയ്യപ്പനെ കാണാന്‍ റഷ്യയില്‍ നിന്ന് അവരെത്തുന്നത് തുടര്‍ച്ചയായി ഇത് പതിനൊന്നാം വര്‍ഷം. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് സ്വദേശി ഇല്ലിയ എന്ന ഇന്ദുചൂഢന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. അദ്ദേഹത്തിന്റെ രണ്ട് മക്കളും സുഹൃത്തുക്കളായ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്നതായിരുന്നു സംഘം. നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതം അടക്കമുള്ള ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു മലകയറ്റം. ഇടുക്കിയിലെ ഒരു വേദപഠന കേന്ദ്രത്തില്‍ നിന്നാണ്് ഇല്ലിയ ആധ്യാത്മിക വിഷയങ്ങളില്‍ പഠനം നടത്തിയത്.സ്വന്തം നാട്ടില്‍ അദ്ദേഹത്തില്‍ നിന്ന് വേദപാഠങ്ങള്‍ പഠിക്കാന്‍ ഒട്ടേറെപ്പേരുണ്ടായി. ഇപ്പോള്‍ നാട്ടിലെ ബിസിനസ്സിനൊപ്പം ആധ്യാത്മിക ചിന്തകളും പ്രവര്‍ത്തനങ്ങളും നടത്തുന്നു. തുടര്‍ന്നുള്ള എല്ലാ മണ്ഡലകാലത്തും അയ്യപ്പദര്‍ശനം നടത്തുമെന്നും നാട്ടില്‍ ഒട്ടേറെപ്പേര്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. കൊച്ചി സ്വദേശി മഹേശനാണ് പെരിയസ്വാമി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റഷ്യന്‍ സ്വാമിമാരുമായി മലയിലെത്തുന്നത് മഹേശന്‍ സ്വാമിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day