|    Oct 27 Thu, 2016 12:39 pm
FLASH NEWS

ശരണ്യയുടെ രഹസ്യമൊഴിയില്‍ പ്രമുഖര്‍ കുടുങ്ങും

Published : 14th November 2015 | Posted By: SMR

ആലപ്പുഴ: പോലിസില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ യുവതിക്ക് പോലിസ് മന്ത്രിയുടെ ഹരിപ്പാട്ടെ ക്യാംപ് ഓഫിസിന്റെ ഒത്താശ.
മന്ത്രിയുടെ പിഎ, യുത്ത് കോണ്‍ഗ്രസ് നേതാവ് , പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തട്ടിപ്പിന് സഹായം നല്‍കിയിരുന്നെന്ന് കാണിച്ച് മുഖ്യപ്രതിയായി പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന തൃക്കുന്നപ്പുഴ പാനൂ ര്‍ കുറത്തറ വീട്ടി ല്‍ സുരേന്ദ്രന്റെ മ ക ള്‍ ശരണ്യ(24) ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കി.
മന്ത്രിയുടെ പി എ വേണു നായര്‍, തൃക്കുന്നപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസ ല്‍ പല്ലന, തൃക്കുന്നപ്പുഴ എസ് ഐ കെ ടി സന്ദീപ് എന്നിവരടക്കമുള്ളവരുടെ സഹായം തട്ടിപ്പിനുണ്ടായിരുന്നതായാണ് മൊഴി. കസ്റ്റഡിയിലിരിക്കെ പോലിസ് മര്‍ദ്ദിച്ചതായും മൊഴിയില്‍ പറയുന്നുണ്ട്.
പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് ശരണ്യ പണം തട്ടിയതു സംബന്ധിച്ച് രണ്ട് പേര്‍ തൃക്കുന്നപ്പുഴ പോലിസില്‍ പരാതി നല്‍കിയരുന്നു. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ശരണ്യയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് വെള്ളിയാഴ്ച ഹരിപ്പാട് ഒന്നാം കഌസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. ഇതു സംബന്ധിച്ച് കോടതിയില്‍ ഹാജരാക്കിയ ശരണ്യ തനിക്ക് ചിലകാര്യങ്ങള്‍ മജിസ്‌ട്രേറ്റിനെ അിറയിക്കാനുണ്ടെന്നു പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മൊഴിയെടുക്കാമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞപ്പോള്‍ മൊഴിതരാതെ പോലിസിനൊപ്പം പോയാല്‍ ചിലപ്പോള്‍ തനിക്ക് മൊഴിതരാന്‍ അവസരമുണ്ടാവില്ലെ ന്ന ആശങ്ക അിറയിച്ചതോടെ മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
വിവാഹശേഷം അരുണാചല്‍ പ്രദേശില്‍ ജോലി ചെയ്തിരുന്ന ശരണ്യയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവായ നൈസല്‍ ആദ്യം സഹകരണ ബാങ്കിലും പിന്നീട് പോലിസിലും ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങി. പിന്നീട് ഹരിപ്പാട് ക്യാംപ് ഓഫിസിലും എത്തിച്ചു വിശ്വാസം വരുത്തി.
പോലിസിലെ ജോലി വൈകന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് കുറഞ്ഞത് 25 പേരെങ്കിലുമുണ്ടെങ്കിലേ ട്രെയിനിങ് നടത്താന്‍ കഴിയുവെന്നും അതിന് കൂടുതല്‍ ആളുകളെ കണ്ടെത്തണമെന്ന് നൈസല്‍ പറഞ്ഞു. ഇതനുസരിച്ച് ചിലബന്ധുക്കളെയും അവര്‍ വഴി മറ്റു ചിലരേയും സംഘടിപ്പിച്ച് 10 പേരില്‍ നിന്ന് ഒന്നര ലക്ഷം രൂപവീതം വാങ്ങി സ ര്‍ ട്ടിഫിക്കറ്റുകളും വാങ്ങി നൈസലിനു കൈമാറി.
പറഞ്ഞ സമയത്ത് ജോലി കാര്യം ശരിയാകാതെ വന്നതോടെ പണം നല്‍ കിയവര്‍ ശരണ്യയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടക്കി. നിരവധി തവണ ശാരീരിക പീഡനത്തിനും ഇരയായതായി മൊഴിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day