|    Dec 4 Sun, 2016 9:44 pm
FLASH NEWS

ശയ്യാവലംബരായ രോഗികളുടെ സംഗമം പയ്യാമ്പലത്ത്

Published : 3rd November 2016 | Posted By: SMR

കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവസാന്നിധ്യമായ തണല്‍ സംഘടന ശയ്യാവലംബരായ രോഗികളുടെ സംഗമം സംഘടിപ്പിക്കുന്നു. തളരാതെ തണലില്‍-ഓര്‍ക്കാനൊരു ദിനം പരിപാടി ഈമാസം ആറിന് രാവിലെ 10ന് പയ്യാമ്പലം മര്‍മറ ബീച്ച് ഹൗസില്‍ നടക്കും. ശരീരം പൂര്‍ണമായോ ഭാഗികമായോ തളര്‍ന്ന് പുറംലോകം കാണാതെ വീടുകളില്‍ കഴിയുന്ന ജില്ലയിലെ നിരവധി പേരും അവരുടെ ബന്ധുക്കളും ഈ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ കലാകായിക വിനോദ പരിപാടികള്‍ക്ക് പുറമെ ചികില്‍സാ ക്യാംപും നടക്കും. ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന് കീഴില്‍ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ തണലിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.  കോയമ്പത്തൂരിലെ സോഷ്യല്‍ എയ്ഡ് ഫോര്‍ ദി ഹാന്‍ഡികാപ്ഡ് ആന്റ് ഇന്‍ഫേമിന്റെ (സഹായി) സഹകരണത്തോടെ ഇതിനായുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പടന്നപ്പാലത്ത് മുമ്പ് സി എച്ച് മെമ്മോറിയല്‍ ആശുപത്രിയായി പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് തണലിന്റെ സേവനകേന്ദ്രം. ശരീരം തളര്‍ന്ന രേഗികള്‍ക്കുള്ള അതിനൂതനമായ ചികില്‍സ ഇവിടെനിന്നു ലഭ്യമാക്കും. പാലിയേറ്റീവ് കെയര്‍ ഇനീഷ്യേറ്റീവ് ഇന്‍ കണ്ണൂര്‍-പിക്കിന്റെ സഹകരണത്തോടെയാണ് പദ്ധതികള്‍. ഡയാലിസിസ് സെന്റര്‍, അഗതിമന്ദിരം, എച്ച്‌ഐവി സെന്റര്‍, ഫിസിയോതെറാപി സെന്റര്‍, സ്പീച്ച് തെറാപ്പി, കമ്മ്യൂണിറ്റി സൈക്യാട്രി, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തണലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പി എം ഷരീഫ്, വി വി മുനീര്‍, സിസ്റ്റര്‍ വിനീത, ഡോ. കെ കെ ലതീഷ്, എന്‍ രാമചന്ദ്രന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day