|    Dec 9 Fri, 2016 11:16 am

ശമ്പളവും പെന്‍ഷനും വാങ്ങാന്‍ ട്രഷറികളില്‍ വന്‍തിരക്ക്

Published : 2nd December 2016 | Posted By: SMR

തൃശൂര്‍: കറന്‍സി ക്ഷാമം മൂലം പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതില്‍ വന്‍ പ്രതിസന്ധി. 2 കോടി ലഭിക്കേണ്ട ജില്ലാ ട്രഷറിക്ക് ഇതുവരെ വിതരണം ചെയ്യാന്‍ ലഭ്യമായത് 50 ലക്ഷം മാത്രം. ശമ്പളവും പെന്‍ഷനും വാങ്ങാനെത്തിയവരുടെ വന്‍ തിരക്കായിരുന്നു ട്രഷറികളില്‍ പ്രകടമായത്. പ്രായമായവരും ശാരീരിക അവശത അനുഭവിക്കുന്നവരും പുലര്‍ച്ചെ മുതല്‍ തന്നെ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. മണിക്കൂറുകള്‍ കാത്തു നിന്നശേഷം പണം വിതരണം ചെയ്യാനാരംഭിച്ചെങ്കിലും നാലായിരം രൂപയാണ് പരാമാവധി നല്‍കിയത്. ജില്ലാ ട്രഷറിയിലും ചെമ്പൂക്കാവ് സബ് ട്രഷറിയിലും പണം വാങ്ങാനെത്തിയവര്‍ മണിക്കൂറുകളോളം കാത്തു നിന്നു വലഞ്ഞാണ് നാമമാത്രമായ പണവുമായി മടങ്ങിയത്. ഇതിനിടയില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടതും ദുരിതമായി മാറി. ജില്ലയ്ക്ക് ആവശ്യമായ രണ്ട് കോടി രൂപയില്‍ 50 ലക്ഷം മാത്രമാണ് കറന്‍സിയായി ലഭിച്ചിട്ടുള്ളതെന്നും കൂടുതല്‍ തുക ലഭ്യമായാല്‍ മാത്രമേ പെന്‍ഷന്‍ ശമ്പള വിതരണം കാര്യക്ഷമമായി നടത്താനാകു എന്നും ജില്ലാ ട്രഷറി ഓഫിസര്‍ വ്യക്തമാക്കി. അതേസമയം കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂവില്‍ നിന്ന വൃദ്ധ കുഴഞ്ഞുവീണു. പൊയ്യ സ്വദേശിയും സ്റ്റാറ്റിക്‌സ് വിഭാഗം റിട്ട. ഉദ്യോഗസ്ഥയുമായ പടമാടന്‍ അപ്രേം ഭാര്യ ഡെയ്‌സിയാണ് കുഴഞ്ഞു വീണത്. ഇവരെ കൊടുങ്ങല്ലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day