|    Dec 5 Mon, 2016 4:01 pm
FLASH NEWS

ശമ്പളവും പെന്‍ഷനും വാങ്ങാന്‍ ട്രഷറിക്ക് മുമ്പില്‍ നീണ്ട നിര; കംപ്യൂട്ടര്‍ പണി മുടക്കി

Published : 2nd December 2016 | Posted By: SMR

പറവൂര്‍: നോട്ട് നിരോധനം ഏര്‍പെടുത്തിയതിന് ശേഷമുള്ള ആദ്യ ശമ്പള-പെന്‍ഷന്‍ ദിനമായ വ്യഴാഴ്ച്ച പറവൂര്‍ സബ്ബ് ട്രഷറിക്ക് മുമ്പില്‍ നീണ്ട നിര അനുഭപ്പെട്ടു. ശമ്പളക്കാരും പെന്‍ഷന്‍കാരും രാവിലെ തന്നെ ട്രഷറിക്ക് മുമ്പില്‍ നിരന്നു. തിരക്ക് ഒഴിവാക്കുന്നതിനും മറ്റുമായി പോലിസിനെയും  ഏര്‍പെടുത്തിയിരുന്നു. ട്രഷറി പ്രവര്‍ത്തനം ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ കംപ്യൂട്ടര്‍ തകരാര്‍ അനുഭപ്പെട്ടത് പെന്‍ഷന്‍കാരിലും മറ്റും ആശങ്ക ഉണ്ടാക്കി. ഒരു മണിക്കൂറിലധികം പെന്‍ഷന്‍-ശമ്പളം വിതരണം മുടങ്ങി. പിന്നീട് കംപ്യൂട്ടര്‍ വിദഗ്ധര്‍ എത്തി സങ്കേതിക തകരാറും മറ്റും പരിഹരിച്ചതോടെയാണ് പുനരാരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടോടെ തിരക്കിന് കുറവ് വന്നെങ്കിലും വൈകീട്ട് മൂന്ന് മണിക്ക് ശേഷം തിരക്ക് അനുഭപ്പെട്ടു. ശമ്പളവും പെന്‍ഷനുമായി ഇവിടെനിന്ന് ഒരു കോടിയില്‍ പരം രൂപ നല്‍കിയതായി ട്രഷറി ഓഫിസറുടെ ചുമതലവഹിക്കുന്ന ജൂനിയര്‍ സുപ്രണ്ട് എ എം അസ്മ അറിയിച്ചു. 24,000 രൂപയില്‍ കൂടുതല്‍ തുക പിന്‍വലിക്കാനുള്ള ഉത്തരവ് ഇല്ലാത്താതിനാല്‍ ശമ്പളക്കാര്‍ക്കും മറ്റും ശമ്പള തോത് അനുസരിച്ച് രണ്ടും മൂന്നും തവണകളായി മാത്രമേ ഇത്തവണ ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുള്ളു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day