|    Dec 3 Sat, 2016 9:09 pm
FLASH NEWS

ശമ്പളം പണമായി വേണമെന്ന് ഗോവ സര്‍ക്കാര്‍ ജീവനക്കാര്‍

Published : 17th November 2016 | Posted By: SMR

പനാജി: ഈ മാസം ശമ്പളം ബാങ്കിലൂടെയല്ലാതെ പണമായി വിതരണം ചെയ്യണമെന്ന് ഗോവയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന ആവശ്യപ്പെടും. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ക്ക് നല്‍കിയ കത്തിലാണ് ഗോവ ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ ശമ്പളം പണമായി നല്‍കണമെന്നാവശ്യപ്പെട്ടത്. അതെസമയം, നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സംഘടന പ്രസിഡന്റ് ജോണ്‍ നസ്‌റത്ത് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ നടപടി പുരോഗമനപരവും രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഉതകുന്നതുമാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day