|    Dec 10 Sat, 2016 12:24 pm

ശബരി ചപ്പാത്തിയുടെ വിപണനോദ്ഘാടനം നടത്തി

Published : 16th November 2016 | Posted By: SMR

പത്തനംതിട്ട: ശബരി ചപ്പാത്തിയുടെ വിപണന ഉദ്ഘാടനം ജില്ല ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അനില്‍കാന്ത് നിര്‍വഹിച്ചു. ജില്ല ജയിലിന്റെ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ അന്തേവാസികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അനില്‍കാന്ത് പറഞ്ഞു. ദക്ഷിണ മേഖലാ ജയില്‍ ഡിഐജി ബി പ്രദീപ് അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റെജീനാ ഷെറീഫ്, കൊട്ടാരക്കര സബ്ജയില്‍ സൂപ്രണ്ട് കെ ബി അന്‍സര്‍ സംസാരിച്ചു. സീരിയല്‍താരം പ്രതീക്ഷ ആദ്യവില്‍പന ഏറ്റുവാങ്ങി. ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ സംസാരിച്ചു. ശബരിമല തീര്‍ഥാടനകാലത്ത് തീര്‍ഥാടകരെ ലക്ഷ്യമാക്കി 2013 നവംബറിലാണ് പത്തനംതിട്ട ജില്ലാ ജയിലില്‍ ചപ്പാത്തി നിര്‍മാണ യൂനിറ്റ് ആരംഭിച്ചത്. അഞ്ച് ചപ്പാത്തിയും വെജിറ്റബിള്‍ കുറുമയും അടങ്ങിയ പാക്കറ്റിന് 25 രൂപയാണ് വില. അഞ്ച് ചപ്പാത്തിക്ക് 10 രൂപയും വെജിറ്റബിള്‍ കറിക്ക് 15 രൂപയുമാണ്. കൂടാതെ 10 ചപ്പാത്തി മാത്രമടങ്ങിയ പാക്കറ്റും ലഭിക്കും. ഇതിന് 20 രൂപയാണ് ഈടാക്കുന്നത്. ഒരു ചപ്പാത്തിയുടെ വില രണ്ട് രൂപയാണ്. മണിക്കൂറില്‍ 3000ത്തോളം ചപ്പാത്തിയാണ് ഇവിടെ തയ്യാറാക്കുന്നത്. ഇരുപതോളം തടവുകാരുടെ സേവനവും ഇതിനായുണ്ട്. ജയിലിന് മുന്നിലെ കൗണ്ടറിലും സഞ്ചരിക്കുന്ന യൂനിറ്റുകളിലുമായാണ് വില്‍പന. പമ്പ വരെയുള്ള തീര്‍ഥാടന പാതകളില്‍ വാഹനത്തില്‍ വില്‍പനയുണ്ടാവും. ഇപ്പോള്‍ രണ്ട് വാഹനങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day