|    Dec 8 Thu, 2016 1:18 pm
FLASH NEWS

ശബരിമല: റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി പമ്പയില്‍ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ ഏര്‍പ്പെടുത്തി. മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി റവന്യൂ-ദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററിന്റെ ഉദ്ഘാടനം ഇന്നുവൈകീട്ട് നാലിന് റവന്യൂമന്ത്രി നിര്‍വഹിക്കും.
മകരവിളക്ക് സമയത്ത് വയര്‍ലസ്, ഹോട്ട്‌ലൈന്‍, ഇന്റര്‍നെറ്റ്, ഹാം റേഡിയോ എന്നീ സംവിധാനങ്ങള്‍ വിവിധ കലക്ടറേറ്റുകള്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍, റാന്നി എന്നിവിടങ്ങളില്‍ ബന്ധിപ്പിച്ച് ഈ സെന്ററില്‍ നിന്ന് ആശയവിനിമയ ശൃംഖല പ്രവര്‍ത്തനക്ഷമമാക്കാനാവും. സെന്ററില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും.
തീര്‍ത്ഥാടന കാലയളവില്‍ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 65ഓളം ആസ്‌ക ലൈറ്റുകള്‍ തന്ത്രപ്രധാന പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും വെളിച്ചക്കുറവ് ഉണ്ടാവില്ല.
പോലിസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, മോട്ടോര്‍ വെഹിക്കിള്‍, ദേവസ്വം, റവന്യൂ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എക്‌സൈസ്, പൊതുമരാമത്ത്, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി മേഖലയിലെ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുള്ള മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പമ്പ മുതല്‍ ശബരിമല വരെയുള്ള പാതയില്‍ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഗ്രാമ വികസനം, സിവില്‍ സപ്ലൈസ്, പോലിസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡുകള്‍ രൂപീകരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധനങ്ങളുടെ ഗുണനിലവാരം, കൃത്യമായ വില, അളവ് തൂക്കത്തില്‍ കൃത്യത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day