|    Dec 3 Sat, 2016 5:48 am
FLASH NEWS

ശബരിമല പേരുമാറ്റം: സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Published : 22nd November 2016 | Posted By: SMR

പത്തനംതിട്ട: സ്ത്രീപ്രവേശനം സംബന്ധിച്ച് കോടതിനടപടികള്‍ മുന്നില്‍ കണ്ട് ദേവസ്വം ബോര്‍ഡ് റെേക്കാര്‍ഡുകളില്‍ ശബരിമല ശ്രീധര്‍മശാസ്ത്രാ ക്ഷേത്രം എന്നത് മാറ്റി ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. ഈ പേരുമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ ശബരിമല സുഖദര്‍ശനം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം സര്‍ക്കാരിന് ഇറക്കാം. പുതിയ പേര് ദേവസ്വം ബോര്‍ഡ് ഉത്തരവിലൂടെ പുറത്തിറക്കിയിട്ടുണ്ട്. ശബരിമലയിലെ ധര്‍മശാസ്താ ചൈതന്യത്തില്‍ അയ്യപ്പസ്വാമി വിലയം പ്രാപിച്ചതായാണ് കഥ. അതുകൊണ്ട് ഈ ക്ഷേത്രത്തിന് അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരാണ് ഉചിതം. താനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ദേവസ്വം ബോര്‍ഡിനു ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
എരുമേലിയില്‍ വിമാനത്താവളം വരുന്നതിനോട് ദേവസ്വം ബോര്‍ഡിനു യോജിപ്പാണ്. ചെറുവള്ളി എസ്‌റ്റേറ്റില്‍ 100 ഏക്കര്‍ ആശുപത്രി പണിയുന്നതിനായി ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ അണുവിട വ്യത്യാസം വരുത്താന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ നിയമപോരാട്ടം തുടരുമെന്നും പ്രയാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day