|    Dec 4 Sun, 2016 11:37 am

ശബരിമല പാതയില്‍ എസ്ബിടി സേവനം

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടി എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കാനനപാതയില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാഷ് പോയിന്റ് കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നു. ഏതു ബാങ്കിന്റെയും ഡെബിറ്റ് പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. പിന്‍വലിക്കാവുന്ന ഏറ്റവും കുറഞ്ഞ തുകയായ 100 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയി പരമാവധി തുക 2000 രൂപ വരെ ഒരു ദിവസത്തില്‍ ഒരു കാര്‍ഡില്‍ പിന്‍വലിക്കാം. ഡിസംബര്‍ 31 വരെ ഇപ്രകാരം പിന്‍വലിക്കുന്ന തുകയ്ക്ക് ചാര്‍ജുകള്‍ ഈടാക്കുന്നതല്ല. പമ്പയിലും സന്നിധാനത്തും എസ്ബിടിയുടെ എടിഎമ്മുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day