|    Dec 6 Tue, 2016 11:34 am
FLASH NEWS

ശബരിമല തീര്‍ത്ഥാടനം: വിപുലമായ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിനായി പമ്പ ബസ്‌സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
നവംബര്‍ 14ന് പമ്പ ബസ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായി ആദ്യഘട്ടത്തില്‍ 100 ബസ്സുകളും ഇതര ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 70 ബസ്സുകളും പമ്പ ബസ്‌സ്റ്റേഷനിലേക്ക് നല്‍കും. ഇവയില്‍ ഭൂരിപക്ഷവും ലോഫ്‌ളോര്‍ ബസ്സുകളാണ്. മകരവിളക്ക് ദിവസം നിലക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനും ദീര്‍ഘദൂര സര്‍വീസുകള്‍ക്കുമായി 1,000 ബസ്സുകള്‍ വരെ ഉപയോഗിക്കും. തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍, അടൂര്‍, കായംകുളം, കോട്ടയം, എറണാകുളം, എരുമേലി, കുമളി ഡിപ്പോകളാണ് പ്രത്യേക സര്‍വീസ് കേന്ദ്രങ്ങള്‍. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല, എറണാകുളം (സൗത്ത്) റെയില്‍വേ സ്റ്റേഷനുകളില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍സ്റ്റേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പമ്പയിലേക്കും എരുമേലിയിലേക്കും ഇവിടങ്ങളില്‍ നിന്ന് ബസ് സര്‍വീസ് ഉണ്ടാവും.
പഴവങ്ങാടി, കൊട്ടാരക്കര, കോട്ടയം തിരുനക്കര, ഓച്ചിറ, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ നിന്നു പ്രത്യേക സര്‍വീസുകള്‍ നടത്തും. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പളനി, മധുര, തെങ്കാശി, കന്യാകുമാരി, കമ്പം എന്നിവിടങ്ങളിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷനും ലഭ്യമാണ്.
40 പേരില്‍ കുറയാതെയുള്ള  സംഘം ഒന്നിച്ച് സീറ്റ് ബുക്ക് ചെയ്താല്‍ ഡിപ്പോയില്‍ നിന്നും പത്ത് കിലോമീറ്ററിന് ഉള്ളിലുള്ള ദൂരത്തില്‍ അവര്‍ക്കായി സര്‍വീസ് നടത്തും. കൂടുതല്‍ വിവരങ്ങള്‍ കെഎസ്ആര്‍ടിസി വെബ്‌സൈറ്റിലും കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലും മറ്റു പ്രധാന യൂനിറ്റുകളിലും ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day