|    Dec 4 Sun, 2016 3:47 pm

ശബരിമല തീര്‍ത്ഥാടനം: പോലിസ് കണ്‍ട്രോള്‍ റൂം തുറന്നു

Published : 15th November 2016 | Posted By: SMR

എരുമേലി: എരുമേലിയില്‍ ശബരിമല മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വലിയമ്പലത്തിനെ എതിര്‍വശത്ത് ദേവസ്വം കെട്ടിടത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം ഇന്നലെ വൈകീട്ട് ജില്ലാ പോലിസ് ചീഫ് എന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു. മറ്റു വകുപ്പുകളുടെ സേവനം നാളെ മുതല്‍ ആരംഭിക്കും. നാളെ രാവിലെ 11ന് റവന്യൂ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കും. നാളെ വൈകീട്ട് നാലിന് റോഡ് സേഫ് സോണ്‍ ഓഫിസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ആരംഭിക്കും. ഓഫിസ് സന്ദര്‍ശിക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍, കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍ എന്നിവരെത്തും. താല്‍ക്കാലികമായി ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. പഴയ ദേവസ്വം സ്‌കൂള്‍ കെട്ടിടത്തിലാണ് ഫയര്‍‌സ്റ്റേഷന്‍. ആരോഗ്യ വകുപ്പിന്റെ താല്‍ക്കാലിക ആശുപത്രിയും കണ്‍ട്രോള്‍ റൂം നാളെ തുടങ്ങും. പി സി ജോര്‍ജ് എംഎല്‍എയുടെ ഓഫിസും എക്‌സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍ റൂമും നാളെ തുടങ്ങും. എരുമേലിയില്‍ കെഎപി ക്യാംപിലെ നൂറംഗ പോലിസും ജില്ലയിലെ 80 പേരും ഉള്‍പ്പെടുന്ന സേവനമാണ് മണ്ഡലകാലത്ത് സേവനത്തിനുള്ളതെന്ന് എസ്പി എന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഡിവൈഎസ്പി ജിജി മോന്‍, മണിമല സിഐ ഇ പി റെജി, പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ്  ഓഫിസര്‍ ശ്രീകുമാര്‍, എരുമേലി എസ്‌ഐ ജര്‍ലിന്‍ വി സ്‌കറിയ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day