|    Dec 10 Sat, 2016 8:13 pm

ശബരിമല തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 29th October 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കിയതായി ബോര്‍ഡംഗം അജയ് തറയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സന്നിധാനത്ത് മണിക്കൂറില്‍ 20,000 ലിറ്റര്‍ കുടിവെള്ളം നല്‍കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി. ഇതിനു പുറമേ 10000 ലിറ്റര്‍ കുടിവെള്ളം വാട്ടര്‍ അതോറിറ്റിയും നല്‍കും. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള രണ്ടു വഴികളും ഓക്‌സിജന്‍ പാര്‍ലറോടു കൂടിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കും. അപ്പാച്ചിമേട്ടിലും ചരല്‍മേട്ടിലും കാര്‍ഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തിക്കും. പമ്പയില്‍ 200 പേര്‍ക്കിരിക്കാനുള്ള കോണ്‍ഫ്രന്‍സ് ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. പമ്പയില്‍ ആയിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അന്നദാന മണ്ഡപവും സന്നിധാനത്ത് 2000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള മണ്ഡപവും സജ്ജീകരിച്ചു. 5000ല്‍ പരം തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള ഷെഡ്ഡുകളും തയാറാക്കിയിട്ടുണ്ട്. അന്‍പതു ലക്ഷം ടിന്‍ അരവണയും നാല്‍പതുലക്ഷം അപ്പവും നവംബര്‍ 15നു മുമ്പായി കരുതല്‍ ശേഖരമായും ഉല്‍പാദിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഹെല്‍പ് ഡസ്‌ക് ഉണ്ടാവും. സന്നിധാനത്ത് എല്‍പിജി സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ സുരക്ഷാ സംവിധാനങ്ങളോടു കൂടിയുള്ള ഗോഡൗണിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശബരിമലയില്‍ നിരോധിച്ചിട്ടുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കും. പമ്പയില്‍ കെട്ടു നിറയ്ക്കാനായി ഒരു മണ്ഡപം നിര്‍മിച്ചു. ചാലക്കയം-പമ്പ പാത ബിഎംബിസി അനുസരിച്ച് ടാര്‍ ചെയ്തു. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ഹബ് തയ്യാറാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ രണ്ട് ഡബിള്‍ എന്‍ജിന്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനുള്ള ഹെലിപ്പാഡിന്റെ നിര്‍മാണവും പൂര്‍ത്തിയായി. മുടക്കം കൂടാതെ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കും. സന്നിധാനത്തെ ആഴി പുനര്‍നിര്‍മിച്ചു. 1100 ടോയ്‌ലറ്റുകള്‍ സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമായി. ഭസ്മക്കുളം മതില്‍ക്കെട്ടി ശുദ്ധീകരിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അറിയുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും രൂപം കൊടുത്തു. സന്നിധാനത്ത് നെയ്യഭിഷേക ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്കായി 1000 ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക