|    Dec 3 Sat, 2016 10:08 am
FLASH NEWS

ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം സ്വാഗതാര്‍ഹമെന്ന് അയ്യപ്പധര്‍മസേന

Published : 24th November 2016 | Posted By: SMR

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന് മാറ്റിയത് സ്വാഗതാര്‍ഹമെന്ന് അയ്യപ്പധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സുപ്രിംകോടതിയില്‍ ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ പേരുമാറ്റം ഗുണംചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പേര് മാറ്റണമെന്നത് വിശ്വാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. വേണ്ടപ്പെട്ടവരുമായി ആശയവിനിമയം നടത്താതെ പേരു മാറ്റിയതാണ് ചില കോണുകളിലെ എതിര്‍പ്പിന് കാരണം.
ശബരിമല ധര്‍മശാസ്താക്ഷേത്രം എന്നതിലുപരി അയ്യപ്പക്ഷേത്രമാണ്. 900 വര്‍ഷം മുമ്പ് ജീവിച്ച ചരിത്രപുരുഷനായ നൈഷ്ഠിക ബ്രഹ്മചാരി മണികണ്ഠനാണ് ശബരിമലയിലെ പ്രതിഷ്ഠ. അല്ലാതെ കുടുംബസ്ഥനായിരുന്ന ധര്‍മശാസ്താവല്ല. ഇവിടെ സ്ത്രീ പ്രവേശം വിലക്കിയെന്ന തെറ്റിദ്ധാരണയാണ് കേസിന് പിന്തുണനല്‍കുന്നത്. പെണ്‍കുട്ടികള്‍ക്കും പ്രായമായ സ്ത്രീകള്‍ക്കും പ്രവേശനമുണ്ടെന്ന കാര്യം കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റം സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം മന്ത്രിയെ അറിയിക്കാഞ്ഞത് ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ വ്യക്തമാക്കി. പക്ഷേ, പേര് മാറ്റം തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  പേര് മാറ്റം തെറ്റാണെന്ന് തെളിവുകളോടെ സമര്‍ഥിച്ചാല്‍ അത് അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ത്രീ പ്രവേശനകാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് താന്നെന്നു ദേവസ്വംബോര്‍ഡ് അംഗം കെ രാഘവന്‍ മാധ്യമങ്ങളോടു പറഞ്ഞു. സുപ്രിംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിന് എതിരാണല്ലോ അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ തന്നെ ബോര്‍ഡംഗമായി തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയും വി എസുമൊക്കെയടങ്ങുന്നവരാണ്. അതിനാല്‍ തന്നെ അവരുടെ നിലപാടിന് ഒപ്പമായിരിക്കും താന്‍ എന്നും രാഘവന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day